തിരുവനന്തപുരം: അഫ്സാൻ, ലത്തീഫ്, സൽമ ബീവി, ഷാഹിദ എന്നിവരുടെ മൃതദേഹങ്ങൾ താഴേ പാങ്ങോട് ജുമാമസ്ജിദ് ഖബർസ്ഥാനിലും ഫർസാനയുടെ മൃതദേഹം ചിറയിൻകീഴ് കാട്ടുമുറായ്ക്കൽ ജുമാമസ്ജിദിലുമാണ് സംസ്കരിച്ചത്. നേരത്തെ മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചത്.
അതിനിടെ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാനെ പൊലീസ് വിശദമായി ചോദ്യം ചെയ്‌തേക്കും. ഇതിനായി പൊലീസ് ഡോക്ടറുടെ അനുമതി തേടിയിട്ടുണ്ട്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമായിരിക്കും പ്രതിയെ ചോദ്യം ചെയ്യുക. ഡോക്ടര്‍ അനുമതി നല്‍കിയാല്‍ പ്രതിയെ പൊലീസ് ഇന്ന് തന്നെ ചോദ്യം ചെയ്യും. ഡോക്ടര്‍മാരുടെ അനുമതിയോടെ ആശുപത്രിയില്‍ ചോദ്യം ചെയ്യാനാണ് ആലോചന.
അഫാന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്. ആരോഗ്യ സ്ഥിതി അനുസരിച്ചായിരിക്കും അറസ്റ്റ് നടപടികള്‍. അഫാന്‍ മയക്കുമരുന്ന് അടിമയാണോ എന്നും പരിശോധന നടത്തും. രക്ത പരിശോധനയ്ക്ക് പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മയക്കുമരുന്ന് ലഭിക്കാത്തതാണോ കൊലപാതകത്തിന് കാരണമെന്നും പരിശോധിക്കും.
Summary: Funeral ceremonies begin: Afan’s loved ones will join the funeral tomorrow