ചൈനീസ് വാഹന ബ്രാന്‍ഡായ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ നിരവധി പുതിയ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചു. ഇവയില്‍ ഏറ്റവും പ്രത്യേകതയുള്ളത് സൈബര്‍സ്റ്റര്‍ സ്‌പോര്‍ട്‌സ് കാറും ഒരു ഇലക്ട്രിക് കണ്‍വെര്‍ട്ടിബിള്‍ സ്‌പോര്‍ട്‌സ് കാറുമായിരുന്നു. ഈ രണ്ട് കാറുകളും ഈ വര്‍ഷം ആദ്യ പകുതിയില്‍ വിപണിയില്‍ പുറത്തിറങ്ങും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
സൈബര്‍സ്റ്ററും ങ9 ഉം ബ്രാന്‍ഡിന്റെ പുതിയ പ്രീമിയം റീട്ടെയില്‍ ശൃംഖലയായ ങഏ സെലക്ട് വഴിയായിരിക്കും വില്‍ക്കുക. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, എംജി ഇന്ത്യയിലുടനീളം 12 ഡീലര്‍ പങ്കാളികളുമായി കരാര്‍ ഒപ്പിട്ടു. ഇപ്പോള്‍ എംജി സൈബര്‍സ്റ്ററും എം9 ഉം മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഒറ്റ ചാര്‍ജില്‍ ഏകദേശം 430 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ ഇലക്ട്രിക് വാഹനത്തിന് കഴിയും. ഈ ഇലക്ട്രിക് വാഹനത്തിന്റെ എക്സ്-ഷോറൂം വില 65 ലക്ഷം രൂപ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.