HEALTH

ചര്‍മാര്‍ബുദം നേരത്തെ തിരിച്ചറിയാം, വലിയൊരു കണ്ണാടിയും കൈ കണ്ണാടിയും മതി, സ്‌കിന്‍ കെയര്‍ സെല്‍ഫ് എക്സാം എളുപ്പം

· · 1 min read
Share: Copied!

ആഗോളതലത്തില്‍ വളരെ സാധാരണയായി കാണപ്പെടുന്ന അര്‍ബുദങ്ങളിലൊന്നാണ് ചര്‍മാര്‍ബുദം. അതുപോലെ തന്നെ നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചുമാറ്റാവുന്നതുമാണ് ഇത്. സ്‌കിന്‍ കാന്‍സര്‍ അഥവ ചര്‍മാര്‍ബുദം വളരെ നേരത്തെ തന്നെ കണ്ടെത്താനുള്ള ഏറ്റവും എളുപ്പ മാര്‍ഗമാണ് സ്‌കിന്‍ കെയര്‍ സെല്‍ഫ് എക്സാം. എക്സാം എന്ന് കേട്ട് ഭയപ്പടേണ്ട കാര്യമില്ല. വീട്ടില്‍ തന്നെ സ്വയം ചെയ്യാവുന്ന ലളിതമായ ഒന്നാണിത്. ശരീരത്തിന്റെ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗങ്ങളിലാണ് ചര്‍മാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍. എന്നാല്‍, മറ്റ് ഭാഗങ്ങളില്‍ കാന്‍സര്‍ വികസിക്കാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല.

തല മുതല്‍ കാല്‍ വരെ കാണാവുന്ന തരത്തിലുള്ള വലിയൊരു കണ്ണാടിയും ഒരു കൈ കണ്ണാടിയുമാണ് സ്‌കിന്‍ കെയര്‍ സെല്‍ഫ് എക്സാം വേണ്ട ഉപകരണങ്ങള്‍. വലിയ കണ്ണാടിയും കൈ കണ്ണാടിയും ഉപയോഗിച്ച് തലയോട്ടി മുതല്‍ കാല്‍ പാദം വരെയുള്ള ചര്‍മം വിശദമായി പരിശോധിക്കുക. മോണയിലോ നാവിന്റെ മുകളിലോ താഴെയോ കവിളിനുള്ളിലോ വെളുത്ത പാടുകളോ കറുത്ത പാടുകളോ ഉണ്ടോയെന്ന് ശ്രദ്ധിക്കുക.

ചര്‍മത്തിലെ മറുകുകള്‍, പുള്ളികള്‍ എന്നിവയിലെ മാറ്റങ്ങള്‍, ചര്‍മ അവസ്ഥകളെയോ അണുബാധകളെയോ സൂചിപ്പിക്കുന്ന പുതിയ പാടുകള്‍ ഉണ്ടോയെന്നും പരിശോധിക്കാം. മാസത്തിലൊരിക്കല്‍ സ്വയം ചര്‍മ പരിശോധന നടത്തുന്നത് ചര്‍മാര്‍ബുദം മാത്രമല്ല എക്സിമ, അലര്‍ജി, ചര്‍മ സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താന്‍ സഹായിക്കും. മറുക് വളരുന്നതും മുറിവുണങ്ങാത്തതും സൂചനയാണ്. കണ്ടില്ലെന്ന് നടിക്കരുത്, സ്‌കിന്‍ കാന്‍സര്‍ നേരത്തെ തിരിച്ചറിയാം.

BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കെത്തിയത് മദ്യലഹരിയില്‍, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, പിടിഎ പ്രസിഡന്റിനെ ഇറക്കിവിട്ടു
29 Oct 2026
BREAKING NEWS
200 സ്ത്രീകൾക്ക് സൗജന്യ മാമ്മോഗ്രാം; 100 പേരുടെ പരിശോധനാ ചെലവ് മന്ത്രി അബ്ദുൾ ഗഫൂർ വഹിക്കും, കൈത്താങ്ങായി സെന്റ് ജോസഫ്സ് ആശുപത്രിയും
21 Oct 2026
BREAKING NEWS
’കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കരുത്’: പിണറായി, എസ്എംഎ ബാധിതരായ കുട്ടികൾക്ക് ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന മരുന്നിന്റെ കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന രേഖപ്പെടുത്തിയതിൽ ആശങ്ക; ഭയം വേണ്ടെന്ന് ആരോഗ്യവകുപ്പ്
21 Oct 2026