BREAKING NEWS

ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിക്കണ്ട, ​ഗേറ്റ് പൂട്ടിയേക്കാൻ സെക്യൂരിറ്റിക്ക് മാനേജ്മെന്റിന്റെ നിർദേശം, ​ഗേറ്റ് തുറന്നുകൊടുത്തത് പോലീസെത്തി, മുൻപും വസ്ത്രധാരണത്തിന്റെ പേരിൽ സംസാരമുണ്ടായിട്ടുണ്ടെന്ന് അധ്യാപിക, വിവരങ്ങൾ ചോദിച്ചറിഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

· · 1 min read
Share: Copied!

കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചിക്കാതെ ​ഗേറ്റ് പൂട്ടിയതായി പരാതി. സംഭവത്തിൽ കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക സിന്ധു എസ്. നായരാണ് പോലീസിൽ പരാതി നൽകിയത്. ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ സ്കൂൾ മനേജർ അറിയിച്ചത് അനുസരിച്ചാണ് സെക്യൂരിറ്റി തടഞ്ഞത്. പിന്നാലെ സ്കൂളിനുള്ളിൽ കടക്കാതിരിക്കാൻ ഗേറ്റ് പൂട്ടുകയും ചെയ്തു.

ഇതോടെ ഗേറ്റിനുമുന്നിലിരുന്നു പ്രതിഷേധിച്ച പ്രധാനാധ്യാപിക പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസെത്തി ഗേറ്റ് തുറന്നതിനു ശേഷമാണ് അധ്യാപികയ്ക്ക് സ്കൂളിനുള്ളിൽ പ്രവേശിക്കാനായത്. ഇതിനു മുൻപും ചുരിദാർ ധരിച്ചു വരുമ്പോൾ മാനേജറിന്റെ ഭാഗത്തുനിന്നും വസ്ത്രധാരണത്തെ കുറിച്ചു സംസാരമുണ്ടായിട്ടുണ്ടെന്നു പ്രധാന അധ്യാപിക പറഞ്ഞു. സമാനമായ അവസ്ഥ സ്കൂളിലെ മറ്റു അധ്യാപികമാർക്കും നേരിട്ടിട്ടുണ്ടെന്നും അധ്യാപിക പറഞ്ഞു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും അധ്യാപികയോട് വിവരങ്ങൾ തിരക്കിയിട്ടുണ്ട്.

സ്കൂളിലെ പ്രധാനാധ്യാപികയുമായി വസ്ത്രധാരണത്തിന്റെ പേരിൽ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും കൃത്യസമയത്തു സ്കൂളിൽ എത്തണമെന്ന കാര്യത്തിൽ മുൻപ് സംസാരിച്ചിട്ടുണ്ടെന്നും സ്കൂൾ മാനേജർ അമ്പലക്കര സുരേഷ് വ്യക്തമാക്കുന്നു. അതേസമയം സ്കൂളിൽ സാരിക്കു പുറമേ ചുരിദാർ ധരിച്ചെത്താൻ അധ്യാപികമാർക്ക് അനുവാദം നൽകിക്കൊണ്ടുള്ള ഉത്തരവ് 2008 ഫെബ്രുവരി 4ന് കേരള സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

അധികാരം ദുരുപയോഗം ചെയ്തു, നിഷ്കളങ്കയായ കുട്ടിക്കെതിരെ ശാരീരിക അതിക്രമം നടത്തിയത് ഗൗരവകരം, ഇത്തരം പ്രവൃത്തികൾ സഹിക്കാനാവില്ല ഒമ്പതാം ക്ലാസുകാരിയെ മര്‍ദിച്ച് കേള്‍വി ശക്തി നഷ്ടപ്പെടുത്തിയ അധ്യാപികയ്ക്ക് മൂന്ന് വര്‍ഷം തടവും 50000 രൂപ പിഴയും

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026