അശ്വതി: അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം, ഉറ്റവരുമായുള്ള പ്രശ്നങ്ങള്‍ രമ്യതയില്‍ പറഞ്ഞു തീര്‍ക്കണം, സമാനമനസ്‌കരുമായി കൂട്ടുകൂടും.
ഭരണി: ഗൃഹനിര്‍മാണ കാര്യങ്ങള്‍ക്കായി പണം നീക്കിവയ്ക്കും, കാര്യങ്ങള്‍ തീര്‍പ്പാക്കുന്നതില്‍ മന്ദതയുണ്ടാകും, വിവാഹക്കാര്യങ്ങളില്‍ തീരുമാനം.
കാര്‍ത്തിക: സൗഹൃദബന്ധങ്ങള്‍ പുതുക്കും, എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി നേട്ടങ്ങളിലേക്കെത്തും, സഹോദരഗുണം.
രോഹിണി: വാഹന ഉപയോഗത്തില്‍ ശ്രദ്ധവേണം, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും.
മകയിര്യം: കാര്യനിര്‍വഹണശേഷി വര്‍ധിക്കും, മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കണം, സാമ്പത്തികനേട്ടം.
തിരുവാതിര: ഗൃഹാതുരതയുണര്‍ത്തുന്ന അനുഭവങ്ങളുണ്ടാകും, മുതിര്‍ന്നവരുടെ ആരോഗ്യക്കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കും, ബന്ധുജനങ്ങളുടെ സഹായം.
പുണര്‍തം: ആരോഗ്യം തൃപ്തികരമായിരിക്കും, ഇഷ്ടവിഭാഗത്തിലേക്ക് താത്കാലിക ചുമതല ലഭിക്കും, ഗൃഹാന്തരീക്ഷം സുഖപ്രദമാകും.
പൂയം: വാക്കുകള്‍ കഠിനമാകാതിരിക്കാന്‍ ശ്രദ്ധിക്കണം, ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും, വിശേഷപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.
ആയില്യം: ദാനധര്‍മാദികള്‍ ചെയ്യും, കടബാധ്യതകള്‍ തീര്‍ക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടും, വീണ്ടുവിചാരംകൂടാതെ പ്രവര്‍ത്തിക്കും.
മകം: സാമ്പത്തിക ക്ലേശങ്ങളെ മറികടക്കും, സന്താനങ്ങളെ പറ്റി ആശങ്കകള്‍ ഉണ്ടാകും, വാക്കുകള്‍ യാഥാര്‍ഥ്യമാകും.
പൂരം: സന്തോഷകരമായ അനുഭവങ്ങളുണ്ടാകും, മനസിലെ ആശങ്കകള്‍ മാറും, സമ്പാദ്യശീലം വളര്‍ത്തും, ചുറ്റുപാടുകള്‍ നന്നാകും.
ഉത്രം: വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം നിറവേറ്റാനാകും, സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിയുണ്ടാകും, പുതിയ കാര്യങ്ങള്‍ പഠിക്കാനാകും.
അത്തം: കുടുംബാംഗങ്ങള്‍ തമ്മില്‍ അടുപ്പം വര്‍ധിക്കും, സഹായികള്‍ വര്‍ധിക്കും, തൊഴിലിടങ്ങളില്‍ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടും.
ചിത്തിര: സഹോദരങ്ങളുടെ സഹായം ലഭിക്കും, ബുദ്ധിപൂര്‍വം എല്ലാക്കാര്യങ്ങളിലും ഇടപെടും, ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണം.
ചോതി: ബന്ധുജനങ്ങളുടെ സഹായം ലഭിക്കും, പുതിയ തൊഴില്‍മേഖലയില്‍ അവസരം ലഭിക്കും, സുഹൃത്തുക്കളെ സഹായിക്കും.
വിശാഖം: വാക്കുകളില്‍ അബദ്ധം സംഭവിക്കാം, സാമ്പത്തിക സ്ഥിതിയില്‍ മാറ്റമുണ്ടാകും, കാര്‍ഷിക മേഖലയില്‍ നേട്ടമുണ്ടാകും.
അനിഴം: സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധവേണം, ബന്ധുജനങ്ങളുമായി കൂടുതല്‍ അടുപ്പമുണ്ടാകും, പുതിയ പദ്ധതികള്‍ക്കു തുടക്കം കുറിക്കും.
തൃക്കേട്ട: സുഹൃത്തുക്കളുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കും, ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, ബന്ധുക്കളുടെ പിന്തുണ വര്‍ധിക്കും.
മൂലം: നാനാവിധത്തിലുള്ള സഹായങ്ങള്‍ പ്രതീക്ഷിക്കാം, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, മാനസികമായ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാകും.
പൂരാടം: സന്തോഷകരമായ അനുഭവങ്ങളുണ്ടാകും, ബുദ്ധിപരമായി ഇടപെടും, സഹോദരങ്ങളുടെ സഹായം ലഭിക്കും.
ഉത്രാടം: കുടുംബത്തില്‍ ഐക്യവും സമാധാനവും ഉണ്ടാകും, ചെലവ് വര്‍ധിക്കും, അലങ്കാര വസ്തുക്കള്‍ വാങ്ങിക്കും.
തിരുവോണം: ബന്ധുജനങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരും, ഉറ്റവരെ കൂടെ നിര്‍ത്തും, യാത്രകളും അലച്ചിലുകളും ഉണ്ടാകും.
അവിട്ടം: എല്ലാക്കാര്യങ്ങളിലും ഉത്സാഹം വര്‍ധിക്കും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, വാക്കുകള്‍ യാഥാര്‍ഥ്യമാകും.
ചതയം: ജീവിതപങ്കാളി മുഖേന നേട്ടങ്ങളുണ്ടാകും, ആരോഗ്യക്കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം, വാക്കുകള്‍ മധുരതരമാകും.
പുരുരുട്ടാതി: കാര്‍ഷിക മേഖലകളില്‍നിന്ന് നേട്ടങ്ങളുണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, ബന്ധുജനസഹായം.
ഉത്രട്ടാതി: തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും, അനുയോജ്യമായ വിവാഹാലോചനകള്‍ വരും, ബന്ധുബലം വര്‍ധിക്കും.
രേവതി: സുഹൃത്തുക്കളെ സഹായിക്കും, ക്ഷേത്രകാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും.
ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305, 8075211288