തൃശൂർ: ബാങ്കിൽ നിന്ന് മോഷ്ടിച്ച മുതലിൽനിന്ന് 2.94 ലക്ഷം രൂപ റിജോ ആന്റണി നൽകിയത് കൂടെ പഠിച്ച കൂട്ടുകാരന്. അന്നനാട് സ്വദേശിയായ ഇയാളിൽനിന്നു കടം വാങ്ങിയ പണമാണ് റിജോ തിരികെ നൽകിയതെന്നാണ് വിവരം. റിജോയെ പോലീസ് പിടിച്ച വാർത്ത കണ്ട് ഞെട്ടിയ സഹപാഠി തനിക്കു കിട്ടിയ പണവുമായി പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞു. ഇയാൾ സ്റ്റേഷനിലെത്തി പൊലീസിനു പണം തിരികെ നൽകി. മോഷണ മുതലാണ് റിജോ തനിക്ക് തന്നതെന്ന് സഹപാഠിക്ക് അറിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൂടാതെ റിജോ പറയുന്ന പല കാര്യങ്ങളിലും വൈരുധ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇന്നും വിശദമായ ചോദ്യം ചെയ്യലുണ്ടാകും. പണം മോഷ്ടിച്ച ശേഷം ഇയാൾ എന്തു ചെയ്യുകയായിരുന്നു, സഹായത്തിന് ആരെങ്കിലും ഉണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം ചോദിച്ചറിയേണ്ടതുണ്ട്.
അതേസമയം റിജോയെ കുരുക്കിയത് പോലീസിന്റെ വ്യക്തമായ ആസൂത്രണം. അന്വേഷണം ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലും വ്യാപിപ്പിക്കുമെന്ന് പ്രതി കരുതിയിരുന്നില്ല. ആ ധൈര്യത്തിലാണ് ഇയാൾ വീട്ടിൽ തന്നെ കഴിച്ചുകൂട്ടിയത്. പ്രതിയുടെ ചിന്ത ഈ വഴിക്കായിക്കുമെന്ന് കരുതിത്തന്നെയായിരുന്നു പോലീസ് സംഘവും. ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലുമുള്ള മിക്ക ഊടുവഴികളിലും ഉള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. മാത്രമല്ല, മോഷണത്തിനായി ഇയാൾ ബാങ്കിലേക്ക് എത്തിയ വഴികളിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
ഷൂവിൻ്റെ കളർ നിർണായകമായി..!! 3 തവണ വസ്ത്രം മാറി… കത്തി ഗൾഫിൽ നിന്നും കൊണ്ടുവന്നത്…!! പോലീസ് എത്തിയപ്പോൾ റിജോ ഞെട്ടി…!! വീട്ടിൽ കുടുംബ സംഗമത്തിനിടെ അറസ്റ്റ്…!!
റിജോ സഞ്ചരിച്ച വഴികളിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിനു ചിലയിടങ്ങളിൽ ഇയാളെ കാണാതാകുന്നതായി മനസിലായി. ഇയാൾ സഞ്ചരിച്ചിരുന്ന റൂട്ടിൽ ചില സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ ഉണ്ടാവുകയും ചെയ്യും, എന്നാൽ ചിലയിടങ്ങളിൽ ഉണ്ടാകില്ല. സ്വാഭാവികമായും എവിടെയൊക്കെ വച്ചാണ് ഇയാൾ സിസിടിവികളിൽ നിന്ന് മറഞ്ഞ് സഞ്ചരിച്ചത് എന്നത് സംബന്ധിച്ച് പോലീസ് വിശദമായി അന്വേഷിച്ചു.
പിന്നീട് പ്രധാനവഴികളിലെ സിസിടിവികളിൽ നിന്ന് ഒഴിഞ്ഞ് പ്രതി സഞ്ചരിച്ച ഊടുവഴികളിലൂടെയായി പോലീസിന്റെ അന്വേഷണം. ഈ ഊടുവഴികളിൽ ഉണ്ടായിരുന്ന ചില സിസിടിവികളിൽ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടായിരുന്നു. ഇതോടെ പോലീസ് ചെയ്യെത്തിയതോ കൃത്യം റിജോയുടെ വീട്ടിലേക്ക്.