കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തലയ്ക്കടിച്ചുകൊന്ന കേസിൽ പ്രതി ഋതുവിനെതിരായ കുറ്റപത്രം ഈ മാസം 15-ന് സമർപ്പിക്കും. പ്രതിയായ ഋതുവിന് മാനസിക പ്രശ്‌നമില്ലെന്ന് പോലീസ് വ്യക്തമാക്കി. ലഹരിയിലായിരിക്കെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന നിഗമനങ്ങൾ ആദ്യം നിലനിന്നിരുന്നു. എന്നാൽ, പ്രതി ലഹരിയിലല്ല കൊലനടത്തിയതെന്ന വിവരം പോലീസ് പിന്നീട് പുറത്തുവിട്ടിരുന്നു. ഇയാൾക്ക് മറ്റ് മാനസികപ്രശ്‌നങ്ങളും ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. കേസിൽ ഋതു മാത്രമാണ് പ്രതിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ജനുവരി 15-നാണ് പേരപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനിഷ (32) എന്നിവരെയാണ് അയൽവാസിയായ ഋതു വീട്ടിൽക്കയറി ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ വിനിഷയുടെ ഭർത്താവ് ജിതിനും ഗുരുതരമായി പരുക്കേറ്റിരുന്നു. മുനമ്പം ഡിവൈഎസ്പി എസ്. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള 17 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്. 30 ദിവസംകൊണ്ട് കുറ്റപത്രം പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം.
രണ്ട് മക്കളുടെ പിതാവായ ചേച്ചിയുടെ ഭർത്താവുമായി അനിയത്തി ഒളിച്ചോടി, വിവരം അറിയിക്കാൻ ലൈവിലെത്തി, ആരും അന്വേഷിച്ചു വരരുത്, എവിടെയെങ്കിലും പോയി ജീവിക്കുമെന്നും യുവതി
കുറ്റപത്രത്തിൽ നൂറിലധികം സാക്ഷികളാണുള്ളത്. ഇതിൽ അൻപതോളം അനുബന്ധ തെളിവുകളുണ്ട്. ഋതു കൊലനടത്താനായി വീട്ടിലെത്തുന്നതിന്റെ സിസിടിവ ദൃശ്യങ്ങളും വിനീഷയുടേയും ജിതിന്റേയും രണ്ട് മക്കളുടെ സാക്ഷിമൊഴികളുമാണ് അനുബന്ധ തെളിവുകളിൽ പ്രധാനം.