വൈരാ​ഗ്യം മറന്ന് കൂടെക്കൂട്ടി, അന്നത്തിന്റെ മുന്നിലിരുന്ന അഞ്ചുവയസുകാരനെ വെട്ടിക്കൊലപ്പെടുത്തി, ബന്ധുവായ 19 കാരന് ജീവപര്യന്തം തടവ്

തൃശ്ശൂർ: പൂർവവൈരാ​ഗ്യത്തിൽ അഞ്ചുവയസുകാരനെ വെട്ടിക്കൊലപ്പെടുത്തുകയും അമ്മയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ബന്ധുവായ യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ. അസം സ്വദേശി ജമാൽ ഹുസൈനെ(19)യാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ടികെ മിനിമോൾ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ഇതിനു പുറമേ വിവിധ വകുപ്പുകളായി 12 വർഷം കഠിനതടവും 1,75,000 രൂപ പിഴയുമുണ്ട്.

2023 മാർച്ച് 30-നായിരുന്നു സംഭവം. നജ്മയുടെ മാതാവിന്റെ ചേച്ചിയുടെ മകനാണ് പ്രതിയായ ജമാൽ ഹുസൈൻ. മുപ്ലിയത്തുള്ള ഐശ്വര്യ കോൺക്രീറ്റ് ബ്രിക്‌സ് കമ്പനിയിലെ ജോലിക്കാരായിരുന്നു കൊല്ലപ്പെട്ട നജ്‌റുൾ ഇസ്‌ലാമിന്റെ മാതാപിതാക്കളായ ബഹാരുളും നജ്മ ഖാത്തൂണും.

ഇഷ്ടികക്കമ്പനിയിൽ തന്നെയായിരുന്നു ഇവരുടെ കുടുംബം താമസിച്ചിരുന്നത്. സംഭവത്തിന്റെ തലേദിവസമാണ് പ്രതി അവിടേക്കു വന്നത്. നാട്ടിലെ സ്വത്തുതർക്കം മൂലം നജ്മയോടും കുടുംബത്തോടും വൈരമുണ്ടായിരുന്ന പ്രതി, അത് കാണിക്കാതെ കുടുംബത്തോടൊപ്പം രാത്രി കഴിഞ്ഞു. പിറ്റേ ദിവസം രാവിലെ ഭർത്താവും മറ്റു പണിക്കാരും ജോലിക്ക് പോയപ്പോൾ അടുക്കളയിൽ ജോലി ചെയ്തിരുന്ന നജ്മയെ വെട്ടുകത്തി ഉപയോഗിച്ച് തലയിലും കൈകളിലും വെട്ടി.
മൊഴികളിൽ വൈരുദ്ധ്യം…, സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്തു വിട്ടയച്ചയാളെ വീണ്ടും കസ്റ്റഡിയിലെടുത്തു..!!! പ്രതി സെയ്ഫിനെ കുത്തിയ ശേഷം പുറത്തെത്തി വസ്ത്രം മാറി…!!!

മാത്രമല്ല അടുത്തിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന മകൻ നജ്‌റുൾ ഇസ്ലാമിന്റെ കഴുത്തിലും വെട്ടേറ്റു. കുഞ്ഞ് സംഭവസ്ഥലത്തുവെച്ച് മരിച്ചു. ആക്രമണത്തിൽ നജ്മയുടെ വിരൽ അറ്റുപോകുകയും കൈകളുടെ എല്ലൊടിയുകയും തലയിൽ മാരകമായി പരുക്കേൽക്കുകയും ചെയ്തു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ജോലിക്കാർ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സിഐ എസ്. ജയകൃഷ്ണനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെബി സുനിൽകുമാർ, പബ്ലിക് പ്രോസിക്യൂട്ടർ ലിജി മധു എന്നിവർ ഹാജരായി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7