കാമുകിയെ സന്തോഷിപ്പിക്കാൻ കാമുകൻ വെട്ടിച്ചത് 21 കോടി രൂപ, കാമുകിക്ക് സമ്മാനിച്ചതാകട്ടെ വിമാനത്താവളത്തിനു സമീപം 4 ബിഎച്ച്‌കെ ഫ്‌ളാറ്റ്, ബിഎംഡബ്ല്യൂ കാർ, എസ് യു വി, ബിഎംഡബ്ല്യൂ ബൈക്ക്, ഇതൊന്നും കൂടാതെ ഡയമണ്ട് പതിപ്പിച്ച കണ്ണട

മുംബൈ: കാമുകിയെ സന്തോഷിപ്പിക്കാൻ ഇന്റർനെറ്റ് ബാങ്കിങ് തിരിമറിയിലൂടെ മഹാരാഷ്ട്രയിൽ കായികവകുപ്പിലെ കരാർ ജീവനക്കാരനായ യുവാവ് തട്ടിയെടുത്ത് ഒന്നും രണ്ടും രൂപയല്ല, 21 കോടി രൂപ. മഹാരാഷ്ട്ര കായികവകുപ്പിന്റെ സ്‌പോർട്‌സ് കോംപ്ലക്‌സിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററായ ഹർഷൽ കുമാറാണ് വൻതട്ടിപ്പു നടത്തിയത്.

കരാർ ജീവനക്കാരനായ ഹർഷലിന്റെ ശമ്പളം 13000 രൂപയാണ്. എന്നാൽ മാസശമ്പളക്കാരനായ ജീവനക്കാരൻ തട്ടിയെടുത്ത പണം കൊണ്ട് കാമുകിക്ക് മുംബൈ വിമാനത്താവളത്തിനു സമീപം വാങ്ങി നൽകിയത് 4 ബിഎച്ച്‌കെ ഫ്‌ളാറ്റ്. ഇതു കൂടാതെ 1.2 കോടി വിലമതിക്കുന്ന ബിഎംഡബ്ല്യൂ കാറും 1.3 കോടിയുടെ എസ് യു വിയും 32 ലക്ഷത്തിന്റെ ബിഎംഡബ്ല്യൂ ബൈക്കും ഡയമണ്ട് പതിപ്പിച്ച കണ്ണടയും സമ്മാനിച്ചുവെന്ന് പോലീസ് പറയുന്നു.

തട്ടിപ്പിനായി വളരെ നാളുകൾക്കു മുൻപുതന്നെ ഹർഷൽ ആസൂത്രണങ്ങൾ തുടങ്ങിയിരുന്നു. ഇതിനായി സ്ഥാപനത്തിന്റെ പഴയ ലെറ്റർഹെഡ് സംഘടിപ്പിച്ച ഇയാൾ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇമെയിൽ വിലാസം മാറ്റണമെന്നാവശ്യപ്പെട്ട് ബാങ്കിന് കത്തെഴുതി. ശേഷം ഇയാൾ സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ പേരിൽ വ്യാജമായി നിർമിച്ച ഇമെയിൽ നൽകി. ഈ ഇമെയിൽ അക്കൗണ്ടുമായി ലിങ്ക് ചെയ്തതോടെ ഒടിപിയുൾപ്പെടെയുള്ള വിവരങ്ങൾ ഹർഷലിന് കൈകാര്യം ചെയ്യാമെന്നായി.

പിന്നാലെ ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെ ഈ വർഷം ജൂലായ് 1 നും ഡിസംബർ 7 നുമിടയിൽ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് 21. 6 കോടി രൂപ ഇയാളുടെ പേരിലുള്ള 13 അക്കൗണ്ടുകളിലേക്ക് അയച്ചു. ഇയാളുടെ സഹപ്രവർത്തക യശോദ ഷെട്ടിയും ഇവരുടെ ഭർത്താവും കവർച്ചയിൽ ഹർഷലിന്റെ പങ്കാളികളായിരുന്നുവെന്നും പോലീസ് പറഞ്ഞു.
സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; നടന്മാരായ ബിജു സോപാനം, എസ് പി ശ്രീകുമാർ എന്നിവർക്കെതിരേ പരാതിയുമായി നടി, ഒരാൾ തരിക്കെതിരെ ലൈം​ഗികാതിക്രമം നടത്തി, മറ്റൊരാൾ ഭീഷണിപ്പെടുത്തി

ക്രിസ്മസിനു കേരളം കുടിച്ചുവറ്റിച്ചത് 152.06 കോടിരൂപയുടെ മദ്യം, മുന്നിൽ ചാലക്കുടി

ഇവരെ കൂടാതെ തട്ടിപ്പിൽ കൂടുതലാളുകൾ പങ്കാളികളായിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളുടെ വിവരം പോലീസ് പരിശോധിച്ച് വരികയാണ്. കൂടാതെ ഇയാൾ വാങ്ങിയ ആഢംബര വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ പ്രതിയെ പിടികൂടാൻ പോലീസിനായില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7