ധൈര്യമായി ഇറങ്ങിക്കോ ആര്യേ എന്ന് വി. ജോയ്, കൈ കൊടുത്ത് ക്യാപ്റ്റന്‍; മേയറായശേഷം ചുവപ്പ് കുപ്പായത്തില്‍ മിന്നിച്ച് ആര്യ രാജേന്ദ്രന്‍; സംസ്ഥാന സമ്മേളനത്തിലും റെഡ് വളന്റിയര്‍ ആയേക്കും

തിരുവനന്തപുരം: മേയറായശേഷം ജില്ലാ കമ്മിറ്റിയിലും ഇടംപിടിച്ച ആര്യ രാജേന്ദ്രന്റെ റെഡ് വോളന്റിയര്‍ മാര്‍ച്ചിന്റെ ചിത്രങ്ങള്‍ വൈറല്‍. സിപിഎം സമ്മേളനത്തിന്റെ ഭാഗമായാണ് ആര്യ വീണ്ടും ചുവപ്പു കുപ്പായത്തില്‍ തിളങ്ങിയത്. സന്തോഷം അറിയിച്ചു നിരവധി സഖാക്കളും സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.

 

നേരത്തെയും റെഡ് വോളന്റിയറാണെന്നും ജില്ലാ സെക്രട്ടറി വി. ജോയ് ആണ് ‘ധൈര്യമായി ഇറങ്ങിക്കോ’ എന്ന് അനുമതി നല്‍കിയത്. ബാക്കി കാര്യങ്ങളൊക്കെ എനിക്കറിയാമായിരുന്നു. മേയര്‍ ആയിരിക്കുമ്പോഴും സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം അണിനിരക്കാന്‍ കഴിഞ്ഞത് ഇരട്ടി സന്തോഷമാണെന്നും ആര്യ പറയുന്നു.
എല്ലാവര്‍ക്കും സന്തോഷമായി. റെഡ് വൊളന്റിയര്‍ ആയിട്ട് കാണുമ്പോഴുള്ള സന്തോഷം മുഖ്യമന്ത്രിയും അറിയിച്ചു. ഗോവിന്ദന്‍ മാഷും ബേബി സഖാവും എല്ലാ സംസ്ഥാനജില്ലാ നേതാക്കളും അഭിനന്ദിച്ചു. രണ്ടു സമ്മേളനങ്ങള്‍ക്കു മുന്‍പ് ഞാന്‍ വൊളന്റിയറായതിന്റെ ചിത്രം എല്ലാവരുടെയും മനസ്സിലുണ്ട്- ആര്യ പറഞ്ഞു.

ഇത്തവണ പ്രാക്ടീസൊന്നും ചെയ്യാന്‍ പറ്റിയില്ല. ജില്ലാ ക്യാപ്റ്റന്‍ ആദര്‍ശ് ഖാന്‍ പൊതുവായുള്ള കാര്യമൊക്കെ പറഞ്ഞുതന്നു. മുന്‍പ് ചുരിദാറായിരുന്നു പെണ്‍കുട്ടികള്‍ക്ക് വേഷം. ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ കാഴ്ചപ്പാടിന്റെ ഭാഗമായാണ് വേഷം മാറിയത്. പുതിയ യൂണിമോഫിന് അനുസൃതമായി എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് ആദര്‍ശ് ഖാന്‍ പറഞ്ഞുതന്നു. ചെറിയ അസുഖമൊക്കെ ആയതിനാലാണ് പ്രാക്ടീസില്‍ പങ്കെടുക്കാത്തത്. പിന്നെ ജില്ലാ സമ്മേളനം തുടങ്ങിയപ്പോള്‍ ആ തിരക്കിലുമായിരുന്നു. മുന്‍പ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ബാന്‍ഡ് ടീമില്‍ ഉള്‍പ്പെടെ താനുണ്ടായിരുന്നു. സംസ്ഥാന സമ്മേളനത്തില്‍ റെഡ് വൊളന്റിയര്‍ ആകേണ്ടി വരുമോയെന്ന് അറിയില്ല. സാധാരണ ആ ജില്ലയില്‍ നിന്നുള്ളവരാണ് മാര്‍ച്ചിന്റെ ഭാഗമാകുന്നതെന്നും ആര്യ പറഞ്ഞു.

ബാലസംഘം നേതാവായിരിക്കെയാണ് 21ാം വയസ്സില്‍ രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ തിരഞ്ഞെടുക്കപ്പെട്ടത് . നഗരസഭയും മേയറുമായും ബന്ധപ്പെട്ട വിവാദങ്ങളില്‍ ജില്ലാ സമ്മേളനത്തിലടക്കം വിമര്‍ശനങ്ങള്‍ ഏറെ ഉയര്‍ന്നെങ്കിലും ജില്ലാ കമ്മിറ്റിയിലേക്കും ആര്യ ഉയര്‍ത്തപ്പെട്ടു. ജില്ലാ കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ആര്യ.

 

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7