കള്ളനേക്കാൾ ഒരുപടി മുകളിലെത്തിയ പോലീസ് ബുദ്ധി, തുമ്പായത് പോലീസിനെ വഴിതെറ്റിക്കാനുള്ള കള്ളന്റെ ശ്രമം, ജാമ്യം കിട്ടാനെളുപ്പത്തിനു മോഷണ മുതൽ കുഴിച്ചിട്ടു, പൊന്നാനി 550 പവൻ മോഷണക്കേസ് പ്രതികൾ പോലീസ് വലയിലായതിങ്ങനെ

പൊന്നാനി: ഈ അടുത്ത കാലത്തുണ്ടായതിൽ ഏറ്റവും വലിയ കവർച്ചയായിരുന്നു ബിയ്യത്തെ പ്രവാസിയുടെ വീട്ടിലേത്. ഒന്നും രണ്ടുമല്ല 550 പവനാണ് മോഷണംപോയതെന്ന് വ്യക്തമായതോടെ പ്രതികളെ കണ്ടെത്താൻ പോലീസ് അരയും തലയും മുറുക്കി രം​ഗത്തിറങ്ങി. സിസിടിവിയുടെ ഡിവിആർ ഉൾപ്പെടെ പ്രതികൾ കൊണ്ടുപോയതിനാൽ യാതൊരുതെളിവും പോലീസിന് ലഭിച്ചില്ല. എങ്കിലും പിന്നോട്ടുപോകാതെ പോലീസ് കരുക്കൾ നീക്കിക്കൊണ്ടിരുന്നു.

അങ്ങനെ എട്ടുമാസക്കാലത്തെ അന്വേഷണത്തിനൊടുവിൽ പോലീസ് സംശയിച്ച രണ്ടുപേരുൾപ്പെടെ കേസിലുൾപ്പെട്ട മൂന്നുപേരേയും പോലീസ് പിടികൂടി. പിടിവീണെങ്കിലും തൊണ്ടിമുതൽ പോലീസിന്റെ കൈകളിലെത്തിപ്പെടാതിരിക്കാൻ പ്രതികൾ പഠിച്ച പണി പതിനെട്ടും പയറ്റി. എന്നാൽ, പോലീസിന്റെ ചടുലമായ നീക്കത്തിൽ പ്രതികൾക്ക് അടിപതറി.

പ്രതികൾ ഒഴിപ്പിച്ച സ്വർണത്തിലേക്ക് പോലീസ് എത്തിപ്പെട്ടത് ഇങ്ങനെ: പിടിയിലായ പ്രതി സുഹൈലിനെ ചോദ്യംചെയ്തപ്പോൾ താൻ ഇപ്പോൾ മോഷണം നടത്താറില്ലെന്നായിരുന്നു മറുപടി. കൂടാതെ പനക്കൽ ചന്ദ്രനാവാം മോഷണത്തിനു പിന്നിലെന്നും പോലീസിനോട് പറഞ്ഞു. വീടും പരിസരവും വൃത്തിയായിട്ടുള്ള വീടുകളിൽ മാത്രമേ താൻ കയറൂവെന്നും സുഹൈൽ പറഞ്ഞതിൽനിന്നും കളവ് നടന്ന വീട് അത്തരത്തിലുള്ളതാണെന്ന് പോലീസിന് മനസിലായി. ഇതോടെ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണ് പ്രതിയുടേതെന്ന് പോലീസിനു മനസിലായി. കൂടാതെ മോഷണത്തിന് പോകുമ്പോൾ താൻ ഫോൺ ഓഫ് ചെയ്യാറുണ്ടെന്നാണ് സുഹൈൽ പറഞ്ഞത്. മോഷണം നടന്ന ദിവസം രാത്രി 9.30-ഓടെ സുഹൈലിന്റെ ഫോൺ ഓഫ് ആയെന്നും പോലീസ് കണ്ടെത്തി. സംഭവദിവസം പുലർച്ചെ ആദ്യ കോൾ ചെയ്ത നാസറിനെയും പോലീസ് നിരീക്ഷിക്കാൻ തുടങ്ങി.

അതേസമയം കല്പകഞ്ചേരി പോലീസ് സ്റ്റേഷനിൽ മറ്റൊരു കളവുകേസിൽ പിടിയിലായ പ്രതി സലാം, താനും സുഹൈലും ചേർന്ന് പൊന്നാനിയിൽ മോഷണം നടത്താൻ പദ്ധതി തയാറാക്കിയിരുന്നെന്നും തന്നെ കൂട്ടാതെ കളവ് നടത്തിയിട്ടുണ്ടാവുമെന്നും പോലീസിനോട് വെളിപ്പെടുത്തി. സുഹൈലിന്റെ സഹായിയായി കൂടിയ നാസറിനെ കസ്റ്റഡിയിലെടുത്തെങ്കിലും തെളിവുകളില്ലാത്തതിനാൽ വിട്ടയച്ചു.

ഒരു വനിതാ ചാവേറും സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്കും എന്നെ ആക്രമിക്കാൻ എത്തി..!!! ഇറാഖ് സന്ദർശനത്തിനിടെ വധിക്കാൻ ശ്രമമുണ്ടായെന്ന് ഫ്രാൻസിസ് മാർപാപ്പ..!!! വെളിപ്പെടുത്തൽ ആത്മകഥയിൽ…
കഴിഞ്ഞ ഓഗസ്റ്റിലാണ് സുഹൈൽ ജാമ്യത്തിലിറങ്ങിയശേഷം പോലീസിന്റെ നിരീക്ഷണത്തിലില്ലാത്ത ഒരാളെ സുഹൈൽ കണ്ടെത്തുകയായിരുന്നു മോഷണമുതൽ വിൽക്കാൻ. കഞ്ചാവ് കേസിൽ തവനൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മനോഹരൻ വഴി സഹോദരൻ മനോജിനെയാണ് സമീപിച്ചത്. പാലക്കാട് ജില്ലയിലെ കാവശ്ശേരിയിൽ കള്ളുഷാപ്പ് ജീവനക്കാരനായ മനോജ് ജോലി ഒഴിവാക്കി പല ദിവസങ്ങളിലും പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലെത്തി സുഹൈലിനെ ജാമ്യത്തിലെടുക്കുന്നതായി അന്വേഷണസംഘം മനസിലാക്കി. മനോജിനെ ചോദ്യംചെയ്തതോടെയാണ് സ്വർണം കൊടുവള്ളിയിലെത്തിച്ച് ഉരുക്കിയതായി മനസിലായത്. ഇതോടെ പ്രതികളെ മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.

കേസിൽ പിടിയിലായെങ്കിലും കവർച്ച ചെയ്ത സ്വർണം പോലീസിന് കിട്ടാതിരിക്കാൻ സുഹൈൽ പോലീസിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരുന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ ഒരാൾക്ക് സ്വർണം വിൽക്കാൻ നൽകിയിട്ടുണ്ടെന്നാണ് ആദ്യം പറഞ്ഞത്. പ്രതികൾ പറഞ്ഞ വ്യക്തിയെ കണ്ടെത്തി അന്വേഷിച്ചെങ്കിലും കളവാണെന്ന് ബോധ്യമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ തമിഴ്‌നാട് സ്വദേശിയായ രണ്ടുപേർക്കാണ് നൽകിയതെന്നാണ് പറഞ്ഞത്. ഇതുപ്രകാരം പ്രഭു എന്നയാളെ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ഇയാൾ കുറേ വർഷങ്ങളായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു.

സുഹൈലിന്റെ ആദ്യഭാര്യയിലേക്കും മകളിലേക്കും അന്വേഷണം എത്തിയതോടെയാണ് സ്വർണം കുഴിച്ചിട്ട സ്ഥലം പ്രതി കാണിച്ചുകൊടുത്തത്. മോഷണമുതൽ കണ്ടെത്താനായില്ലെങ്കിൽ വേഗത്തിൽ ജാമ്യത്തിലിറങ്ങാനാകുമെന്ന കണക്കുകൂട്ടലായിരുന്നു പ്രതികൾക്ക്. ജയിലിൽ നിന്നിറങ്ങിയാൽ മോഷണമുതൽ വിറ്റ് ജീവിക്കാനുമായിരുന്നു പദ്ധതി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7