ഭർത്താവ് വീട്ടിലെത്തിയപ്പോൾ ഭാര്യയ്ക്കൊപ്പം കാമുകൻ, 21-കാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പടുത്തി, യുവതിയുടെ ഭർത്താവും കൂട്ടുകാരും ചേർന്ന് യുവാവിന്റെ നഖങ്ങൾ പിഴുതെടുത്തതായി ബന്ധുക്കൾ

ന്യൂഡൽഹി: ഭർത്താവ് വീട്ടിലെത്തുമ്പോൾ ഭാര്യയ്ക്കൊപ്പമുണ്ടായിരുന്ന കാമുകനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയതായി പോലീസ്. ഋതിക്ക് വർമ എന്ന 21 കാരനാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഡൽഹിയിലെ ശാസ്ത്രി പാർക്ക് ഏരിയയിലെ വീട്ടിൽ തന്റെ ഭാര്യയ്ക്കൊപ്പം ഋതിക്കിനെ കണ്ട അജ്മത് ഭാര്യയേയും യുവാവിനേയും മർദിക്കുകയായിരുന്നെന്നു ഡപ്യൂട്ടി പൊലീസ് കമ്മിഷണർ രാകേഷ് പവേരിയ പറഞ്ഞു.‌

സംഭവത്തിൽ അജ്മതിനെ പൊലീസ് അറസ്റ്റ് ചെയ്തു. അ‍ജിമതും കൂട്ടുകാരും ഋതിക്കിനെ ക്രൂരമായി തല്ലിച്ചതച്ചെന്നു ഋതിക്കിന്റെ ബന്ധുക്കൾ ആരോപിച്ചു. ‘‘അവർ ഋതിക്കിന്റെ നഖങ്ങൾ പിഴുതെടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. അവന്റെ ശരീരത്തിന്റെ എല്ലാ ഭാഗത്തും മുറിവുകളുണ്ടായിരുന്നു’’ – ഋതിക്കിന്റെ അമ്മാവൻ‌ മാധ്യമങ്ങളോടു പറഞ്ഞു. ഋതിക്കിനെയും യുവതിയെയും അജ്മത് ആക്രമിച്ചെന്നും ഋതിക്കിനെ ഒന്നിലധികം ആളുകൾ ചേർന്നു മർദ്ദിച്ചെന്നും ഒരു അയൽവാസിയും പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

പരുക്കേറ്റ ഋതിക്കിനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലാക്കിയെങ്കിലും രാത്രി 9 മണിയോടെ മരിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. ടെംപോ ഡ്രൈവറായ ഋതിക്ക് മാതാപിതാക്കളുടെ ഏകമകനായിരുന്നു.
പപ്പയെന്തിനാണ് എന്നേ കുത്തിയത് മരണക്കിടക്കയിൽ ചേട്ടൻ അനിയനോട്… എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും മകനെ കുത്തിവീഴ്ത്തിയശേഷം പിതാവിന്റെ വെല്ലുവിളി, കത്തി കഴുകിയ ശേഷം ബൈക്കുമെടുത്ത് പുറത്തേക്ക് – വ്യാജ വാറ്റിനെ എതിർത്ത മകനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7