തലശേരി: വീട്ടിൽ വ്യാജവാറ്റ് നടത്തുന്നതിനെ എതിർത്ത മൂത്ത മകൻ ഷാരോൺ (19) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പിതാവിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയയും വിധിച്ചു. പയ്യാവൂർ ഉപ്പ് പടന്നയിലെ തേരകത്തനാടിയിൽ വീട്ടിൽ സജിയെയാണ് (52) തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് തടവ് ശിക്ഷ വിധിച്ചത്.
പ്രതി പിഴയൊടുക്കിയില്ലെങ്കിൽ ഒരുവർഷം അധികതടവ് അനുഭവിക്കണം. പിഴയടച്ചാൽ ആ തുക ഷാരോണിന്റെ അമ്മ സിൽജയ്ക്ക് നൽകണം. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ, കെ.പി. ബിനീഷ എന്നിവർ ഹാജരായി. മകനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. 2020 ഓഗസ്റ്റ് 15-നായിരുന്നു കേസിനാസ്പദമായ സംഭവം. വൈകിട്ട് വീട്ടിലെ ഡൈനിങ് ഹാളിലിരുന്ന് മൊബൈൽ ഫോൺ നോക്കുകയായിരുന്ന ഷരോണിനെ പ്രതി പിന്നിൽനിന്ന് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊലയ്ക്ക് തലേദിവസം പ്രതി വീട്ടിൽനിന്ന് നാടൻ ചാരായം വാറ്റുന്നത് ഷാരോൺ തടഞ്ഞു. ഇത് വാക്കുതർക്കത്തിനിടയാക്കി. പിന്നീടുണ്ടായ കയാങ്കളിയിൽ പ്രതിക്ക് ഇടത് കണ്ണിന്റെ പുരികത്തിന് പരിക്കേറ്റു. ഇതിന്റെ വൈരാഗ്യത്തിൽ പിറ്റേദിവസം പ്രതി മകനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാരോണിനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാജവാറ്റിനെ എതിർത്തതിലുള്ള വിരോധം മൂലം പ്രതി കൊല നടത്തിയെന്ന് പ്രോസിക്യൂഷനും മദ്യപാനിയായ പ്രതി മദ്യം ലഭിക്കാത്ത മാനസികാവസ്ഥയിൽ ചെയ്തതാണെന്ന് പ്രതിഭാഗവും വാദിച്ചു. സിൽജയുടെ സഹോദരൻ മാത്യു എന്ന ബേബിയുടെ പരാതിയിലാണ് പയ്യാവൂർ പോലീസ് കേസെടുത്തത്.
കുട്ടികളുണ്ടാകാൻ മന്ത്രവാദിയുടെ വാക്കുകേട്ട് കോഴിയെ ജീവനോടെ വിഴുങ്ങി..!!! യുവാവിന് ദാരുണാന്ത്യം..!! പോസ്റ്റ് മോർട്ടം ചെയ്തപ്പോൾ ശരീരത്തിനുള്ളിൽ കോഴിയെ ജീവനോടെ കണ്ടെത്തി…!!!
കൊല്ലപ്പെട്ട ഷാരോണിന്റെ അനുജൻ ഷാർലറ്റാണ് കേസിലെ പ്രധാന സാക്ഷി. പ്രതി പുറത്തിറങ്ങിയാൽ കൊല്ലാൻ സാധ്യതയുണ്ടെന്ന് ഷാർലറ്റ് മജിസ്ട്രേറ്റ് മുൻപാകെ സംഭവശേഷം മൊഴി നൽകി. ഇതോടെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രതിക്ക് ജാമ്യം ലഭിച്ചില്ല. വിചാരണസമയത്തും പ്രതി റിമാൻഡിലായിരുന്നു.
പപ്പ എന്തിനാണ് എന്നെ കുത്തിയതെന്നാണ് പിതാവിന്റെ കുത്തേറ്റ ഷാരോൺ ആസ്പത്രിയിൽ കൊണ്ടുപോകുമ്പോൾ അനുജൻ ഷാർലറ്റിനോട് ചോദിച്ചത്. കുത്തേറ്റ ഷാരോൺ മുറ്റത്ത് വീണുകിടക്കുമ്പോൾ പ്രതി കുത്തിയ കത്തി കഴുകിയശേഷം തേരകത്തിനാടിയിൽ സജിയോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെന്ന് പറഞ്ഞാണ് ബൈക്കുമെടുത്ത് പുറത്തേക്ക് പോയത്. മകനെ മറ്റൊരു മകന്റെ മുന്നിലിട്ട് വീട്ടിൽ കൊലപ്പെടുത്തിയ മൃഗീയമായ മാനസികാവസ്ഥയുള്ള പ്രതിക്ക് ജീവിക്കാൻ അവകാശമില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മകനെ കൊലപ്പെടുത്തിയ ശേഷം പ്രതിക്ക് യാഥൊരു വിധ മനസ്ഥാപവുമില്ലായിരുന്നെന്നും പ്രോസിക്യൂഷൻ വാദിച്ചു.