ഡിങ് ലിറനു ചെക്കുവച്ച് ഗുകേഷ് ദൊമ്മരാജു, ചതുരംഗക്കളത്തിലെ രാജാവ് ഇനി ഈ 18 കാരൻ, സമനില പ്രതീക്ഷിച്ച് ചെയ്ത ഒരു പിഴവിനു അടിയറവ് വയ്ക്കേണ്ടി വന്നത് ലോകചാമ്പ്യൻ പട്ടം

സിങ്കപ്പുർ: ചിന്ന പയ്യനല്ലെയെന്നു കരുതിക്കാണും മുൻ ലോകചാമ്പ്യൻ, എന്നാൽ ബുദ്ധിയിൽ തനി രാവണനാണെന്നു കാണിച്ചുകൊടുത്തു ആ 18 കാരൻ. അതോടെ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഗുകേഷ് ദൊമ്മരാജു ചതുരംഗക്കളത്തിലെ രാജാവായി പുതുചരിത്രമെഴുതി. നിലവിലെ ലോക ചാമ്പ്യൻ ഡിങ് ലിറനെ അവസാന ഗെയിംസിൽ അട്ടിമറിച്ചാണ് വെറും18 വയസ് മാത്രം പ്രായമുള്ള ഗുകേഷ് കിരീടം സ്വന്തമാക്കിയത്. കൃത്യമായി പറഞ്ഞാൽ 18 വയസും എട്ട് മാസവും 14 ദിവസവുമാണ് ലോക ചാമ്പ്യനാകുമ്പോൾ ഗുകേഷിന്റെ പ്രായം. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ.

‍14 ഗെയിമുകളുടെ പോരാട്ടത്തിൽ ആദ്യം പിന്നിൽ, പിന്നെ ഒപ്പം പിടിച്ചു, പിന്നെ ഒരിഞ്ചുപോലും വിടാതെ സമനിലകൾ, പതിനൊന്നാം ഗെയിമിൽ വിജയിച്ച് ലീഡ്, തൊട്ടടുത്ത കളിയിൽ തോൽവി, 13 ാം ഗെയിമിൽ സമനില. സസ്പെൻസിലേക്ക് നീണ്ട പതിനാലാം ഗെയിമിൽ വെള്ളക്കരുക്കളുടെ ആനുകൂല്യം ലിറനുണ്ടായിരുന്നെങ്കിലും മനസാന്നിധ്യം കൈവിടാതെ ഗുകേഷ് വിജയം കൈപ്പിടിയിൽ.

സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തിൽ ലിറന് സംഭവിച്ച ഒരു പിഴവ് മുതലെടുത്താണു ഗുകേഷിന്റെ വിജയം. നിർണായകമായ പതിനാലാം ഗെയിമിൽ വിജയിച്ചതോടെ ചാമ്പ്യനാകാനുള്ള കൃത്യം 7.5 പോയന്റ് ഗുകേഷ് സ്വന്തമാക്കി. ലിറന് 6.5 പോയന്റ്

ഇതോടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസിലെ (1985) ലോകകിരീടനേട്ടം പഴങ്കഥയായി. ഒന്നാം പോരാട്ടം ഡിങ് ലിറൻ ജയിച്ചപ്പോൾ മൂന്നാം പോരിൽ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു. പത്താം മത്സരവും സമനിലയിൽ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്. പിന്നീട് 11-ാം റൗണ്ട് മത്സരത്തിൽ ഡിങ് ലിറനെതിരേ നിർണായക ജയം ഗുകേഷ് സ്വന്തമാക്കി.

വിശ്വനാഥൻ ആനന്ദിലൂടെ തുടങ്ങിയ ചതുരംഗക്കളത്തിലെ ഇന്ത്യൻ അശ്വമേധം ഗുകേഷിലൂടെ പുതിയൊരു അധ്യായം കുറിക്കപ്പെട്ടു. 24 വർഷം മുമ്പ് ഇതുപോലെ 2000 ത്തിലെ ഡിസംബറിൽ ക്രിസ്മസ് തലേന്നാണ് വിശ്വനാഥൻ ആനന്ദ് വിശ്വ വിജയിയായത്. അലക്സി ഷിറോവിനെ തോൽപിച്ച് ചാമ്പ്യനായപ്പോൾ ഏഷ്യയിലെ ആദ്യ ലോക ചാമ്പ്യനും ആനന്ദായിരുന്നു.

ചെസിൽ ഇന്ത്യയുടെ സുവർണ വർഷമാണിത്. മൂന്നു മാസം മുമ്പ് ചെസ് ഒളിമ്പ്യാഡിൽ ഇരട്ടസ്വർണവുമായി ലോക ചെസിന്റെ നെറുകയിലേക്ക് ഇന്ത്യ തുടങ്ങിയ പ്രയാണമാണ് ഗുകേഷിലൂടെ പൂർണമാകുന്നത്. ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യ സ്വർണമണിഞ്ഞു. ഓപ്പൺ വിഭാഗത്തിൽ ഗുകേഷിനൊപ്പം അർജുൻ എരിഗാസി, ആർ പ്രഗ്‌നാനന്ദ, വിദിത്ത് ഗുജറാത്തി, പി ഹരികൃഷ്ണ എന്നിവരടങ്ങുന്ന ടീമാണ് ചെസ് ഒളിമ്പ്യാഡിൽ സ്വർണം നേടിയത്.
പനയമ്പാടം സ്ഥിരം ബ്ലാക്ക് സ്‌പോട്ട്, ഇതുവരെയുണ്ടായിട്ടുള്ളത് 55 അപകടങ്ങൾ, ഒക്ടോബർ അവസാനം ഇവിടെ പൊലിഞ്ഞത് അഞ്ചു ജീവനുകൾ, മഴ പെയ്താൽ അപകടം ഉറപ്പ്, ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ, ഇവിടം ബ്ലാക് സ്പോട്ടാണെന്നു അറിയില്ലെന്നു ഗതാ​ഗത മന്ത്രി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7