ട്രാൻസ്ജെൻഡർമാരെ സൈന്യത്തിൽ നിന്ന് പുറത്താക്കാൻ ട്രംപ്…!! വിചിത്ര കാരണം കണ്ടെത്തി നടപടി…!!! മറ്റു മേഖലകളിലും നിയന്ത്രണം ഏർപ്പെടുത്തും..!!

വാഷിങ്ടൻ: ട്രാൻസ്ജെൻഡർമാരെ യു.എസ്. സൈന്യത്തിൽനിന്നു പുറത്താക്കുന്നതിനുള്ള സുപ്രധാന ഉത്തരവിൽ ഒപ്പുവയ്ക്കാൻ ഡോണൾഡ് ട്രംപ് തയാറെടുക്കുകയാണെന്ന് റിപ്പോർട്ട്. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ട്രംപ് ജനുവരിയിലാണ് അധികാരത്തിലെത്തുക. അധികാരത്തിലെത്തിയാൽ ട്രംപ് പ്രഥമ പരിഗണന നൽകുന്ന കാര്യങ്ങളിൽ ഒന്ന് ട്രാൻസ് വ്യക്തികളെ സൈന്യത്തിൽ നിന്നു നീക്കാനുള്ള തീരുമാനമായിരിക്കുമെന്ന് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു.

പുതിയ ഉത്തരവ് നിലവിൽ വരികയാണെങ്കിൽ പ്രായം, സേവനകാലയളവ്, ആരോഗ്യം എന്നിവ നോക്കാതെ ട്രാൻസ്‌ജെൻഡർ വ്യക്തികൾ സൈന്യത്തിൽനിന്നു പുറത്താക്കപ്പെടും. 15,000 പേരെ ഇതുബാധിക്കുമെന്നാണ് കണക്കുകൂട്ടൽ. സൈന്യത്തിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാൻ സാധിക്കാത്ത സാഹര്യത്തിലാണ് സേവന സന്നദ്ധരായി വന്നവരെ പുറത്താക്കാൻ ശ്രമിക്കുന്നതെന്ന് വിമർശനമുയർന്നിട്ടുണ്ട്. രാജ്യത്തെ സേവിക്കുന്നതിന് ജെൻഡർ നോക്കേണ്ട കാര്യമുണ്ടോയെന്നും വിമർശകർ ചോദിക്കുന്നു.

എന്നാൽ ഇത് വിവാദമാക്കേണ്ട തീരുമാനമല്ലെന്നും സൈന്യത്തിന്റെ ആധുനിക ആവശ്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാനാകുന്നില്ലെന്നും ട്രംപ് അനുകൂലികൾ ചൂണ്ടിക്കാട്ടി. ഈ സൈനികരുടെ സേവനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് അവർക്ക് അർഹിക്കുന്ന ബഹുമാനത്തോടെ സർവീസിൽനിന്ന് മാറ്റുകയാണ് വേണ്ടതെന്നും അവർ പറയുന്നു. ആദ്യ തവണ പ്രസിഡന്റായ കാലയളവില്‌ ട്രാൻസ്‌ജെൻഡർമാർ സൈന്യത്തിൽ ചേരുന്നത് ട്രംപ് വിലക്കിയിരുന്നു.

സൈന്യത്തിനു പുറമേ വിദ്യാഭ്യാസം, സ്പോർട്സ്, ആരോഗ്യം തുടങ്ങി മറ്റു മേഖലകളിലും ട്രാൻസ്ജെൻഡർമാർക്ക് നിയന്ത്രണമേർപ്പെടുത്തുമെന്നാണ് വിവരം.

ASLO READ: ശോഭാ സുരേന്ദ്രനും 18 നഗരസഭ കൗൺസിലർമാരും ചേർന്നാണ് തോൽപ്പിച്ചത്..!! സ്ഥാനാർത്ഥിക്കെതിരേ പ്രവർത്തിച്ചവരുടെ പേരെടുത്ത് പറഞ്ഞ് കേന്ദ്രത്തിനെ അറിയിച്ചു..!!! തോൽവിയുടെ പേരിൽ രാജിവയ്ക്കാൻ തയ്യാറെന്നും കെ. സുരേന്ദ്രൻ

എസിപിയുടെ വാഹനത്തിന് മുന്നിലുടെ മിന്നൽ വേഗത്തിൽ കാറോടിച്ചു..!! അങ്കമാലി മുതൽ കളമശേരിവരെ മദ്യലഹരിയിൽ ഗണപതിയുടെ അഭ്യാസപ്രകടനം…!!! ഒടുവിൽ കുടുക്കിയെങ്കിലും കേസെടുത്ത് വിട്ടയച്ച് പൊലീസ്…!!! ട്രോളി സോഷ്യൽ മീഡിയ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7