ചേട്ടനു പിന്നാലെ ചുരംകയറിയെത്തിയ അനിയത്തി, ജനമനസില്‍ ഇടംപിടിച്ച് പ്രിയങ്കയുടെ തേരോട്ടം; ഭൂരിപക്ഷം രണ്ട് ലക്ഷവും കടന്ന് മുന്നോട്ട്

വയനാട്: ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സഹോദരന്റെ കൈപിടിച്ചായിരുന്നു പ്രയങ്ക ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ്. അന്ന് ഒരു വ്യത്യാസം മാത്രം, സഹോദരന്‍ രാഹുല്‍ ഗാന്ധിക്കുവേണ്ടി വോട്ടഭ്യര്‍ഥിക്കാന്‍. എന്നാല്‍ ഇന്ന് രംഗം മാറി, തെരഞ്ഞെടുപ്പ് കന്നിയങ്കത്തില്‍ മ്ത്സരിക്കാനെത്തുമ്പോള്‍ വയനാടിന്റെ ജനമനസ് കീഴടക്കിയുള്ള പടയോട്ടമാണ് കാണുവാന്‍ സാധിക്കുന്നത്.

വോട്ടെണ്ണെല്‍ പകുതി പിന്നിടുമ്പോള്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം രണ്ടു ലക്ഷം കടന്നു. 227358 വോട്ടുകള്‍ക്കാണ് പ്രിയങ്ക ലീഡ് ചെയ്യുന്നത്. സത്യന്‍ മൊകേരിയേക്കാള്‍ നാലിരട്ടി വോട്ടുകളാണ് പ്രിയങ്ക നേടിയിരിക്കുന്നത്. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസിന് മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ സത്യന്‍ മൊകേരിയ്‌ക്കൊപ്പം തന്നെ വോട്ട് നേടാന്‍ സാധിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.

നാലു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് പ്രിയങ്ക ഗാന്ധി ജയിക്കുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ് പ്രവര്‍ത്തകരും നേതൃത്വവും. ആറു മാസത്തെ ഇടവേളയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ പോളിംഗില്‍ എട്ട് ശതമാനത്തോളം കുറവാണുണ്ടായത്. 2019ല്‍ രാഹുല്‍ ഗാന്ധിക്ക് 4.3 ലക്ഷത്തില്‍പരം ഭൂരിപക്ഷം ലഭിച്ചപ്പോള്‍ 80 ശതമാനത്തിന് മുകളിലായിരുന്നു പോളിംഗ്. കഴിഞ്ഞ തവണ 73.57 ശതമാനമാണ് പോള്‍ ചെയ്തത്. എന്നാല്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ പോളിംഗ് 64.72 ശതമാനമായി ഇടിഞ്ഞിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7