ഇത് രണ്ടും കൽപ്പിച്ചുളള പോക്കാണ് ..!!! സ്വര്‍ണവില വിലയില്‍ കുതിപ്പ്; പവന് 600 രൂപ കൂടി… റെക്കോഡ് തുകയ്ക് അടുത്ത് എത്താൻ ഇനി അധികമില്ല..

കൊച്ചി: സംസ്ഥാനത്ത് ഒരാഴ്ചയായി സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കൂടിയത്. ഇതോടെ, ഒരു ഗ്രാം സ്വര്‍ണത്തിന് 7,300 രൂപയിലും പവന് 58,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ കൂടി 6,020 രൂപയിലും പവന് 480 രൂപ കൂടിയത് 48,160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. നവംബര്‍ 14,16,17 തീയതികളില്‍ 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തില്‍ പവന്‍ വിലയിലെ എക്കാലത്തെയും റിക്കാര്‍ഡ്.

തിങ്കളാഴ്ച പവന് 480 രൂപയും ചൊവ്വാഴ്ച 560 രൂപയും ബുധനാഴ്ച 400 രൂപയും വ്യാഴാഴ്ച 240 രൂപയും വെള്ളിയാഴ്ച 640 രൂപയും വര്‍ധിച്ചിരുന്നു. കഴിഞ്ഞ ആറു ദിവസത്തിനിടെ മാത്രം പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയുമാണ് കൂടിയത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞയാഴ്ച ഔണ്‍സിന് 2,560 ഡോളറായിരുന്ന രാജ്യാന്തര സ്വര്‍ണവില ഇന്ന് 2,715 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം രൂക്ഷമാകുകയും യുഎസ് ഡോളറിന്റെ മൂല്യം കുതിച്ചുയരുകയും ചെയ്തതോടെയാണ് രാജ്യാന്തര സ്വര്‍ണവിലയും കത്തിക്കയറുന്നത്. അതേസമയം, വെള്ളിനിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ത്രില്ലടിപ്പിച്ച് പാലക്കാട്, രാഹുലിന്റെ ലീഡ് 10000 കടന്നു, വയനാട്ടിൽ പ്രിയങ്ക, ചേലക്കര ചുവപ്പിച്ച് യുആർ പ്രദീപ്

ചേട്ടനു പിന്നാലെ ചുരംകയറിയെത്തിയ അനിയത്തി, ജനമനസില്‍ ഇടംപിടിച്ച് പ്രിയങ്കയുടെ തേരോട്ടം; ഭൂരിപക്ഷം രണ്ട് ലക്ഷവും കടന്ന് മുന്നോട്ട്

 

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7