BREAKING NEWS

10 കോടിയിലധികം വിലമതിക്കുന്ന ഭൂമിയും വീടും തട്ടിയെടുക്കാൻ കൂട്ടുനിന്നു, കൈക്കൂലിയായി 10 ലക്ഷവും 10 മൊബൈൽ ഫോണുകളും… ആൾമാറാട്ടത്തിനു പുറമേ വ്യാജരേഖ ചമച്ചും നിലവിലെ രേഖകളിൽ കൃത്രിമം കാട്ടിയും തട്ടിപ്പ്, ഒത്താശചെയ്ത വനിത സജ് രജിസ്ട്രാർ അറസ്റ്റിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരുവനന്തപുരം ജവഹർനഗറിലെ പത്ത് കോടിയിലധികം വിലമതിക്കുന്ന ഭൂമിയും വീടും തട്ടിയെടുത്ത് മറിച്ച് വിൽക്കാൻ ഒത്താശ ചെയ്ത കേസിൽ വനിത സജ് രജിസ്ട്രാർ അറസ്റ്റിൽ. കള്ളിക്കാട് സ്വദേശി കെ ലക്ഷ്മി ആണ് അറസ്റ്റിലായത്. ഇവർ ഇതിനായി 10 ലക്ഷം രൂപയും 10 മൊബൈൽ ഫോണുകളുമായി കൈക്കൂലിയായി കൈപ്പറ്റിയിരുന്നു.

ആൾമാറാട്ടം നടത്തിയതിന് പുറമേ വ്യാജരേഖ ചമച്ചും നിലവിലെ രേഖകളിൽ കൃത്രിമം കാട്ടിയുമാണ് ഇവർ തട്ടിപ്പിന് കൂട്ടുനിന്നത്. ഇത് വ്യക്തമായതിന് പിന്നാലെയാണ് ഇവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഭൂമിയുടെ രജിസ്ട്രേഷന് മുമ്പും ശേഷവും ലക്ഷ്മിയും പ്രധാനപ്രതി മണികണ്ഠനും ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

അതേസമയം ഈ കേസിൽ ആധാരമെഴുത്തുകാരനുൾപ്പെടെയുള്ള സംഘത്തിലെ എട്ടു പേർ മുമ്പ് പിടിയിലായിരുന്നു. ആധാരമെഴുത്തുകാരനായ മുൻ ഡിസിസി അംഗം അനന്തപുരി മണികണ്ഠൻ, വ്യവസായി അനിൽ തമ്പി എന്നിവരടക്കമാണ് അറസ്റ്റിലായത്. കൃത്രിമം കാട്ടി അസറിയ ക്രിപ്‌സ് എന്ന സ്ത്രീയുടെ 14.5സെന്റ് സ്ഥലം, ആറായിരം ചതുശ്രയടി വിസ്തീർണവും പത്തുമുറികളുമുള്ള വീടുമാണ് പ്രതികൾ തട്ടിയെടുത്തത്. അനിൽ തമ്പിയെന്നയാൾ വസ്തുവാങ്ങാൻ ശ്രമിക്കുന്നുണ്ടെന്ന് സുഹൃത്തിൽ നിന്നും മനസിലാക്കിയ മണികണ്ഠൻ ജവഹർനഗറിലെ വസ്തു 2 കോടിക്ക് വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വ്യാജ ഇഷ്ടദാന കരാർ തയ്യാറാക്കിയ മണികണ്ഠൻ ഡോറയുടെയും ചെറുമകളുടെയും രൂപസാദൃശ്യമുള്ളവരെ കണ്ടെത്തിയാണ് പ്രമാണം ചെയ്ത് നൽകിയത്.

ഇതിനിടെ ഡോറയായി ചമഞ്ഞ വട്ടപ്പാറ സ്വദേശി വസന്ത, ചെറുമകളെന്ന വ്യാജേന ഹാജരായ പുനലൂർ സ്വദേശി മെറിൻ എന്നിവർ പിടിയിലായിരുന്നു. തട്ടിപ്പ് നടത്താനായി മണികണ്ഠൻ അനിൽ തമ്പിയിൽ നിന്നും രണ്ടുകോടിയോളം കൈപ്പറ്റി. നാൽപത് ലക്ഷമാണ് ആദ്യഘട്ടത്തിൽ വാങ്ങിയത്. തുടർന്ന് വസന്തയെ ഹാജരാക്കി ചെറുമകളായ മെറിന് ഭൂമി ഇഷ്ടദാനം ചെയ്‌തെന്ന രേഖയുണ്ടാക്കി. അതേസമയം യഥാർത്ഥ ഉടമസ്ഥ വസ്തുവിന്റെ മേൽനോട്ടത്തിന്റെ ചുമതല നൽകിയ കെയർടേക്കർ കരം അടയ്ക്കാൻ എത്തിയപ്പോഴാണ് കോടികളുടെ തട്ടിപ്പ് പുറത്തറിഞ്ഞത്.

ശാസ്തമംഗലം രജിസ്ട്രാർ ഓഫീസിൽ ഡോറയെന്ന പേരിൽ മെറിൻ എന്ന ഇടനിലക്കാരിക്ക് വസന്ത വസ്തു കൈമാറി. ഈ വസ്തു ഒന്നരക്കോടിക്ക് മെറിൻ ചന്ദ്രസേനൻ എന്നായാൾക്ക് വിലയാധാരം എഴുതി കൊടുത്തിരുന്നു. ഇതിനായി മെറിന്റെ വ്യാജ ആധാർ കാർഡ് ഉണ്ടാക്കിയിരുന്നു. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ മെറിൻ പിടിയിലായി. രജിസ്ട്രാർ ഓഫീസിലെ രേഖകൾ പരിശോധിച്ചതിലൂടെ ഫിംഗർപ്രിന്റുകൾ ശേഖരിച്ച് ഫിംഗർപ്രിന്റ് ബ്യൂറോയുടെ സഹായത്താൽ പ്രതികളിലേക്ക് എത്തിചേരുകയായിരുന്നു.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026