BREAKING NEWS

”മോദി സർക്കാർ ഇത് ഇവിടെ പ്രസിദ്ധീകരിക്കാൻ അനുവദിക്കുന്നില്ല എന്നേയുള്ളു, ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകം വിദേശത്ത് ലഭ്യമാണ്, വിദേശത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്- നരവനെ യുടെ പുസ്തകം തന്റെ കയ്യിലെത്തിയതിൽ വിശദീകരണം നൽകി രാഹുൽ ​ഗാന്ധി- video

· · 1 min read
Share: Copied!

ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുന്നതിനിടെ തനിക്ക് ആ പുസ്തകം എവിടെനിന്ന് കിട്ടിയെന്നതിൽ വിശദീകരണം നൽകി രാ​ഹുൽ ​ഗാന്ധി. നരവനെയുടെ ആത്മകഥയുടെ ഹാർഡ്കവർ പതിപ്പ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ പ്രദർശിപ്പിച്ചതോടെയാണ് വിവാദം വീണ്ടും പുകഞ്ഞുതുടങ്ങിയത്. നരവനെയുടെ കുട്ടിക്കാലം മുതൽ സൈനികസേവനത്തിന്റെ അവസാന നാളുകൾ വരെയുള്ള ഓർമകളാണ് ഈ പുസ്തകത്തിലുള്ളത്.

ഫെബ്രുവരി രണ്ടിന് നടന്ന ലോക്‌സഭാ ബജറ്റ് സമ്മേളനത്തിൽ, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിലാണ് രാഹുൽ നരവനെയുടെ ഓർമക്കുറിപ്പുകളിൽ നിന്നുള്ള ചിലഭാഗങ്ങൾ സഭയിൽ വായിച്ചത്. കുറിപ്പുകളെ ഉദ്ധരിച്ച്, ദോക്‌ലാം വിഷയത്തിൽ കേന്ദ്രസർക്കാരിന് വീഴ്ചയുണ്ടായെന്നും ഇന്ത്യൻ ഭൂപ്രദേശം ചൈന കൈയേറിയെന്നും രാഹുൽ ആരോപിച്ചു. ഇതോടെ ഭരണപക്ഷം വലിയ എതിർപ്പുകളുമായി മുന്നോട്ടുവരികയായിരുന്നു.

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഈ പുസ്തകം എങ്ങനെയാണ് രാഹുൽ ഗാന്ധിയുടെ കൈകളിലെത്തിയത് എന്ന ചോദ്യമാണ് ഭരണപക്ഷം പ്രധാനമായും ഉയർത്തിയത്. ഇതു സാമൂഹിക മാധ്യമങ്ങളിലടക്കം ഏറെ ഊഹാപോഹങ്ങൾക്കും ദുരൂഹതയ്ക്കും ഇത് വഴിവെച്ചു. ഒടുവിൽ അതിന് മറുപടി രാഹുൽ ഗാന്ധി തന്നെ നൽകിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

നേരത്തെ പിടിഐ പുസ്തകത്തിന്റെ ഭാഗങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. മാത്രമല്ല, അടുത്തിടെ ദി കാരവൻ ഈ ഓർമ്മക്കുറിപ്പുകളുടെ കൈയെഴുത്തുപ്രതിയെ അടിസ്ഥാനമാക്കി ഒരു കവർ സ്റ്റോറിയും പ്രസിദ്ധീകരിച്ചിരുന്നു. ”ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകം വിദേശത്ത് ലഭ്യമാണ്. അത് വിദേശത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മോദി സർക്കാർ ഇത് ഇവിടെ പ്രസിദ്ധീകരിക്കാൻ അനുവദിക്കുന്നില്ല.’ എന്നാണ് രാഹുൽ ഗാന്ധി അന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

പാർലമെന്റിന് പുറത്ത് സംസാരിക്കവെ, ‘അവർ (ബിജെപി) ഭയക്കുന്നു, കാരണം ഈ പുസ്തകം പുറത്തുവന്നാൽ നരേന്ദ്ര മോദിയുടെയും രാജ്‌നാഥ് സിങ്ങിന്റെയും യാഥാർത്ഥ്യം വെളിപ്പെടും. ചൈന നമുക്ക് മുന്നിൽ മുന്നേറുമ്പോൾ 56 ഇഞ്ച് നെഞ്ചളവിന് എന്ത് സംഭവിച്ചു?’ 2020-ൽ കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള സംഘർഷത്തോടുള്ള ഇന്ത്യയുടെ പ്രതികരണത്തെ പരാമർശിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.

 

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026