‘ജൂൺ 18-ലെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം’- പ്രധാനവാതിലിൽ പോസ്റ്റർ; കാനഡയിൽ ഹിന്ദുക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്റെ ആക്രമണം

ഒട്ടാവ: കാനഡയിൽ ഹിന്ദുക്ഷേത്രത്തിന് നേർക്ക് ഖലിസ്ഥാന്റെ ആക്രമണം. ഈ വർഷം ഇതു മൂന്നാം തവണയാണ് ഹിന്ദു ക്ഷേത്രം കാനഡയിൽ ആക്രമിക്കപ്പെടുന്നത്. ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ സ്ഥിതി ചെയ്യുന്ന ലക്ഷ്മി നാരായൺ ക്ഷേത്രമാണ് ശനിയാഴ്ച അർധരാത്രി ആക്രമിക്കപ്പെട്ടത്. ഭക്തർക്കു നേരെയും ആക്രമണമുണ്ടായി. ജൂൺ 18-ലെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം എന്ന ആവശ്യം ഉന്നയിച്ച പോസ്റ്റർ അക്രമികൾ ക്ഷേത്രത്തിന്റെ പ്രധാനവാതിലിൽ ഒട്ടിക്കുകയും ചെയ്തു.

കൊല്ലപ്പെട്ട ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ ചിത്രവും പ്രധാനവാതിലിലൊട്ടിച്ചിരിക്കുന്ന പോസ്റ്ററിൽ കാണാം. ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ക്ഷേത്രമാണ് ലക്ഷ്മി നാരായൺ മന്ദിർ.

ക്ഷേത്രം ആക്രമിക്കപ്പെടുന്നതിന്റേത് എന്ന് കരുതുന്ന ദൃശ്യങ്ങളും വ്യാപകമായി സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്നുണ്ട്. ഒരുസംഘം യുവാക്കൾ വടികൾ ഭക്തർക്കു നേരെ ഓടിയടുക്കുന്നതും ആക്രമിക്കുന്നതും കാണാം. സംഭവത്തെ അപലപിച്ച് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തി. ആക്രമണം പ്രോത്സാഹിപ്പിക്കില്ലെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7