വാഷിങ്ടൺ: ഇറാൻ തകർത്ത എഫ്-15 ഇ സ്ട്രൈക് ഈഗിളിലെ രണ്ട് എയർഫോഴ്‌സ് അംഗങ്ങൾ രക്ഷപ്പെടുത്താൻ അമേരിക്കൻ സൈന്യം അത്യന്തം അപകടകരമായ നീക്കമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നൂറുകണക്കിന് എലെെറ്റ് സൈനികരും 176 വിമാനങ്ങളടങ്ങിയ “എയർ അർമാഡ”യും പങ്കെടുത്ത ഈ രക്ഷാപ്രവർത്തനം ഏകദേശം രണ്ടുദിവസം നീണ്ടുനിന്നതായാണ് ഡൊണാൾഡ് ട്രംപ് ഭരണകൂടം വ്യക്തമാക്കിയത്. വൈറ്റ്‌ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഒരു നിമിഷം പോലും തടസപ്പെടാതെ നടന്ന ഓപ്പറേഷനായിരുന്നു എയർ ആർമാഡയെന്ന് വ്യക്തമാക്കി.
“45 മണിക്കൂർ 56 മിനിറ്റ് നീണ്ടുനിന്ന ഓപ്പറേഷനിൽ കോർഡിനേഷൻ കോൾ തുടർച്ചയായി നിലനിർത്തി. ജോലി മുഴുവൻ സമയവും ‘അൺബ്ലിങ്കിംഗ്’ ആയിരുന്നു,” അദ്ദേഹം പറഞ്ഞു. ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് പ്രതിനിധിയായ എയർഫോഴ്സ് ജനറൽ ഡാൻ കെയ്ൻ ഈ ഓപ്പറേഷൻ അതീവ അപകടകരമായ രണ്ട് എക്സ്ട്രാക്ഷനുകൾ ഉൾപ്പെടുത്തിയതാണെന്നും, പൈലറ്റിനെയും വെപ്പൺ സിസ്റ്റംസ് ഓഫീസർ (WSO) നെയും സുരക്ഷിതമായി തിരിച്ചെത്തിയതായും അറിയിച്ചു.
ആക്സിയോസ് റിപ്പോർട്ട് പ്രകാരം, ഈ വൻ രക്ഷാപ്രവർത്തനത്തിൽ ബോംബറുകൾ, ഫൈറ്റർ ജെറ്റുകൾ, റീഫ്യൂവലിംഗ് ടാങ്കറുകൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവ ഉൾപ്പെടുന്ന വലിയ സൈനിക വിന്യാസമാണ് ഉപയോഗിച്ചതെന്ന് പറയുന്നു. കൂടാതെ A-10 Warthog, HH-60W Jolly Green II, HC-130 Combat King II തുടങ്ങിയ വിമാനങ്ങളും പൈലറ്റുമാരെ രക്ഷിക്കാൻ നടത്തിയ ഓപ്പറേഷനിൽ നിർണ്ണായക പങ്കുവഹിച്ചു.
അതേസമയം ഒറ്റപ്പെട്ട സാഹചര്യത്തിലും ശത്രുവിന്റെ കണ്ണിൽ നിന്ന് മറഞ്ഞുനിന്ന പൈലറ്റിൻ്റെയും ഡബ്ല്യുഎസ്ഒയുടെയും ധൈര്യം ശ്രദ്ധേയമാണെന്ന് ജനറൽ കെയ്ൻ വ്യക്തമാക്കി.
പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വിശദീകരിച്ചതനുസരിച്ച്, പൈലറ്റുമാരെ രക്ഷിക്കാൻ ഇറാനിൽ നടത്തിയ രക്ഷാപ്രവർത്തനം ഏറെ സങ്കീർണ്ണമായതായിരുന്നു. ശത്രുവിനെ തെറ്റിദ്ധരിപ്പിക്കാൻ 155 വിമാനങ്ങൾ വിവിധ സ്ഥലങ്ങളിൽ വിന്യസിക്കുകയും ഏഴ് ലൊക്കേഷനുകളിൽ ഒരേസമയം നീക്കങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ യഥാർത്ഥ രക്ഷാപ്രവർത്തനം നടന്നത് മറ്റൊരു സ്ഥലത്ത് മാത്രമായിരുന്നു. മറ്റു ഇടങ്ങളിലെ സൈനിക നീക്കങ്ങൾ ഇറാനിയൻ സേനയെ ആശയക്കുഴപ്പത്തിലാക്കാനായിരുന്നു. തുടർന്ന് യഥാർത്ഥ സ്ഥലത്ത് അമേരിക്കൻ സൈന്യം എത്തി, ശത്രുവിനെ നേരിട്ട്, കുടുങ്ങിയ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി ഭീഷണികളെ നശിപ്പിച്ച് സുരക്ഷിതമായി മടങ്ങിയതായി ട്രംപ് പറഞ്ഞു.
ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷത്തിന് ശേഷം ഇറാൻ തകർത്ത ആദ്യ മനുഷ്യ നിയന്ത്രിത അമേരിക്കൻ യുദ്ധവിമാനമാണ് F-15E Strike Eagle. അത് ഒരു ഭാഗ്യമായിരുന്നു. ചിലപ്പോൾ അവർക്ക് ഭാഗ്യം ലഭിക്കും, ചിലപ്പോൾ ഞങ്ങൾക്കും,” എന്ന് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.
അതുപോലെ ഈ സംഘർഷത്തിനിടെ അമേരിക്കൻ സേനയ്ക്ക് ഇതിനുമുമ്പും ചില പ്രധാന നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മൂന്ന് സ്ട്രൈക്ക് ഈഗിൾ വിമാനങ്ങൾ ഫ്രണ്ട്ലി ഫയർ സംഭവത്തിൽ നഷ്ടപ്പെട്ടു. എംക്യൂ-9 റീപ്പർ ഡ്രോണുകൾ പതിമൂന്നിലധികം തകർന്നു. ഇ-3 സെൻട്രി സൗദി അറേബ്യയിലെ ആക്രമണത്തിൽ നശിക്കുകയും KC-135 Stratotanker ഇറാഖിൽ അപകടത്തിൽപ്പെടുകയും ചെയ്തു.

















































