അടുക്കള ജോലികൾ എളുപ്പമാക്കാൻ കട്ടിങ് ബോർഡ് ഒരുപരിധിവരെ സഹായിച്ചിട്ടുണ്ടെന്ന് പറയാം. പച്ചക്കറികളും പഴങ്ങളും പെട്ടെന്ന് മുറിക്കാനും പാചകം എളുപ്പമാക്കാനും ഇതിലൂടെ സാധിക്കുന്നു. എന്നാൽ കട്ടിങ് ബോർഡ് വാങ്ങുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.
1.മെറ്റീരിയൽ
കട്ടിങ് ബോർഡ് വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം അതേത് മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നാണ്. തടി, പ്ലാസ്റ്റിക്, ഗ്ലാസ് തുടങ്ങി പലതരം മെറ്റീരിയലുകളിൽ കട്ടിങ് ബോർഡ് ലഭ്യമാണ്. ഓരോന്നിന്റെയും സ്വാഭാവ സവിശേഷതകൾ മനസിലാക്കി തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
2. കത്തി ഉപയോഗിക്കുമ്പോൾ
കത്തി ഉപയോഗിച്ച് മുറിക്കുമ്പോൾ കട്ടിങ് ബോർഡിന് കേടുപാടുകൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ചും തടി, പ്ലാസ്റ്റിക് കൊണ്ടുള്ള കട്ടിങ് ബോർഡുകൾ തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
3. വൃത്തിയാക്കുമ്പോൾ
ശരിയായ രീതിയിൽ വൃത്തിയാക്കാൻ സാധിക്കുമോ എന്ന് വാങ്ങുന്നതിന് മുമ്പ് പരിശോധിക്കണം. തടികൊണ്ടുള്ള കട്ടിങ് ബോർഡുകളിൽ ചെറിയ സുഷിരങ്ങൾ ഉണ്ട്. ഇത് ഭക്ഷണാവശിഷ്ടങ്ങൾ പറ്റിപ്പിടിച്ചിരിക്കാനും അഴുക്കും കറയും ഉണ്ടാവാനും കാരണമാകുന്നു.
4. ഈട് നിൽക്കുന്നത്
എത്രകാലം വരെ ഉപയോഗിക്കാൻ സാധിക്കുമെന്നത് നോക്കിയാവണം കട്ടിങ് ബോർഡ് വാങ്ങേണ്ടത്. ഉപയോഗിക്കുന്നതിന് അനുസരിച്ച് കട്ടിങ് ബോർഡുകൾക്ക് പഴക്കം ഉണ്ടാകുന്നു. എന്നിരുന്നാലും കൂടുതൽ കാലം ഈട് നിൽക്കുന്നതാണെങ്കിൽ കുറച്ചധികം ഉപയോഗിക്കാൻ സാധിക്കും.