ബെയ്‌ജിങ്: വീട്ടുവാടക താങ്ങാനാകാതെ ഓഫീസ് ബാത്‌റൂമിൽ താമസമാക്കി 18 കാരി . ചുരുങ്ങിയ പൈസയ്ക്ക് ഓഫീസ് ബാത്ത്റൂം വാടകയ്ക്ക് എടുത്ത് തന്നെയാണ് ഇവർ താമസിക്കുന്നത്. ചൈനയിലെ ഹുനാനിലുള്ള ഒരു ഫർണിച്ചർ കടയിൽ ജോലി ചെയുന്ന യാങ് എന്ന യുവതിയാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈകൊണ്ടത്. ചൈനയിലെ ഹുനാനിലുള്ള ഒരു ഫർണിച്ചർ കടയിലാണ് ജോലി ചെയ്യുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഇവർ ജോലി ചെയ്യുന്ന പ്രദേശത്ത് വാടകയ്ക്ക് ഒരു വീടെടുക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് 800 യുവാൻ (ഏകദേശം 9,422 രൂപ) വാടകയായി മാത്രം നൽകണം. അത് താങ്ങാനുള്ള ശേഷി ഇല്ലാത്തതിനാലാണ് കമ്പനിയുടെ ടോയ്‌ലറ്റിൽ താമസിക്കാൻ ഇവർ പ്രത്യേക അനുവാദം തേടിയത്. പ്രതിമാസം 2,700 യുവാൻ (ഏകദേശം 31,800 രൂപ) ആണ് ഇവരുടെ വരുമാനം.
ബാത്ത്റൂം താമസസ്ഥലമായി ഉപയോഗിക്കുന്നതിന് തൊഴിലുടമയ്ക്ക് പ്രതിമാസം 5 പൗണ്ട് (545 രൂപ) ആണ് ഇവർ വാടകയായി നൽകുന്നത്.തുടക്കത്തിൽ, പ്രതിമാസം £21 (രൂപ 2,290) നൽകാമെന്ന് യാങ് സമ്മതിച്ചിരുന്നെങ്കിലും അവളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ തൊഴിലുടമയുടെ ഭാര്യ വൈദ്യുതിക്കും വെള്ള ചെലവുകൾക്കും മാത്രമുള്ള പണം മാത്രം മതിയെന്ന് തീരുമാനിക്കുകയായിരുന്നു.