പാലക്കാട്: പാലക്കാട് മീങ്കരയിൽ ട്രെയിൻ ഇടിച്ച് പശുക്കള്‍ കൂട്ടത്തോടെ ചത്തു. റെയില്‍വെ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 17 പശുക്കളാണ് ട്രെയിൻ തട്ടി ചത്തത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പ്രദേശത്ത് മേയാൻ വിട്ട പശുക്കള്‍ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് ട്രെയിൻ ഇടിച്ചത്.
പശുക്കള്‍ ട്രാക്കിലൂടെ കടക്കുമ്പോള്‍ വേഗത്തിലെത്തിയ ട്രെയിൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ട്രെയിൻ ഇടിച്ച് ട്രാക്കിന് സമീപത്തേക്ക് തെറിച്ചുവീണും ട്രെയിനിന്‍റെ അടിയിൽപ്പെട്ടുമാണ് പശുക്കള്‍ ചത്തത്. ഇടിയുടെ ആഘാതത്തിൽ ശരീരഭാഗങ്ങള്‍ ചതഞ്ഞരഞ്ഞ നിലയിലാണ് കണ്ടെത്തിയത്. പശുക്കളെ തട്ടിയശേഷമാണ് ട്രെയിൻ നിര്‍ത്താനായത്.