BREAKING NEWS

വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 കാരി ആശുപത്രി വിട്ടു; അപകടസമയത്ത് ഉണ്ടായിരുന്ന താൽപര്യം പിന്നീട് ആരിൽ നിന്നും ഉണ്ടായില്ലെന്നും സർക്കാർ പോലും കൈവിട്ടെന്നും പെൺകുട്ടിയുടെ അമ്മ

· · 1 min read
Share: Copied!

കൊച്ചി: തിരുവനന്തപുരം വര്‍ക്കലയില്‍ മദ്യപാനിയായ യാത്രക്കാരൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 വയസുകാരി മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് ശ്രീക്കുട്ടി ആശുപത്രി വിട്ടത്. മകളുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രിയദർശിനി പ്രതികരിച്ചു.

അത്ഭുതങ്ങൾ സംഭവിച്ചാലേ മകൾ തിരികെ ജീവിതത്തിലേക്ക് വരൂ എന്നാണ് മെഡിക്കൽ കോളേജിൽ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞത്. അമൃത ആശുപത്രിയിലെ ഡോക്ടർമാർക്ക് നന്ദിയെന്നും മകൾ ഇപ്പോള്‍ സ്വയം ഭക്ഷണം കഴിക്കുന്നുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും ശ്രീക്കുട്ടിയുടെ അമ്മ പറഞ്ഞു. അതേസമയം, അപകടസമയത്ത് ഉണ്ടായിരുന്ന താൽപര്യം പിന്നീട് ആരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന പരാതിയും ശ്രീക്കുട്ടിയുടെ അമ്മ പങ്കുവെച്ചു. സർക്കാരിൽ നിന്ന് പോലും പിന്നീട് ഒരു അന്വേഷണവും ഉണ്ടായില്ല. അമൃത ആശുപത്രിയിൽ പൂർണമായും സൗജന്യ ചികിത്സയാണ് ലഭ്യമായതെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.

ട്രെയിന്‍ യാത്രക്കിടെ സുരേഷ് കുമാർ എന്ന പ്രതിപെൺകുട്ടിയെ ചവിട്ടി പുറത്തേക്കിടുകയായിരുന്നു. നവംബര്‍ രണ്ടിനാണ് കേരള എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ പ്രതി സുരേഷ് കുമാര്‍ ശ്രീക്കുട്ടിയെ പുറത്തേക്ക് തള്ളിയിട്ടത്. പുകവലിക്കുന്നത് ചോദ്യം ചെയ്തതിന്‍റെ പേരിലാണ് ജനറൽ കംപാര്‍ട്ട്മെന്‍റിന്‍റെ വാതിലിൽ ഇരുന്ന ശ്രീക്കുട്ടിയെ പ്രതി ട്രെയിനിൽ നിന്ന് ചവിട്ടി വീഴ്ത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അർച്ചനയേയും ഇയാള്‍ തള്ളിയിടാൻ ശ്രമിച്ചിരുന്നു. അർച്ചനയുടെ ബഹളം കേട്ട് ബിഹാര്‍ സ്വദേശിയായ ശങ്കര്‍ പാസ്വാന്‍ ആണ് പ്രതിയെ കീഴ്‌പ്പെടുത്തി അര്‍ച്ചനയെ രക്ഷിച്ചത്. കേസിലെ പ്രധാന സാക്ഷിയാണ് ശങ്കര്‍ പാസ്വാന്‍. ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പൊലീസ് ശങ്കറിനെ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് സ്വന്തം ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം നടത്തിയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.‘

യുഎസിന്റേത് അനാവശ്യ ആക്രമണം; ഇറാനുമായുള്ള ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെ അത് പാടില്ലായിരുന്നു‘: യുഎന്നിൽ അമേരിക്കയെ വിമർശിച്ച് പാക്കിസ്ഥാൻ

BREAKING NEWS
ഫുട്ബോൾ കളിക്കുന്നതിനിടെ പരുക്കുപറ്റിയ സുഹൃത്തുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ അമിത വേ​ഗത്തിൽ വന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കുമായി കൂട്ടിയിടിച്ച് 18 കാരന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന യുവാവിന് ​ഗുരുതര പരുക്ക്
17 Oct 2026
BREAKING NEWS
ഭർത്താവ് പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ, ഭാര്യയ്ക്ക് വൃക്കരോ​ഗം; മകനും മരുമകളും ചോറ്റാനിക്കരയിൽ പോയി വന്നപ്പോൾ ഇരുവരും ജീവനൊടുക്കിയ നിലയിൽ
17 Oct 2026
BREAKING NEWS
ഇഡി വീട്ടിലെത്തി, പ്രതിപക്ഷ നേതാവ് സ്ഥലത്തില്ലാത്തതിനാൽ നോട്ടീസ് കൈപ്പറ്റാതെ വീട്ടുകാർ, നോട്ടീസ് വീട്ടിൽ പതിച്ച് മടങ്ങി... 23 ന് നേരിട്ട് ഹാജരാകാൻ നിർദേശം!! കേസ് സുപ്രിം കോടതിയുടെ പരി​ഗണനയിൽ, ഇഡിക്കു മുന്നിൽ ഹാജരാകുന്ന തീരുമാനം പിന്നീട്
17 Oct 2026
BREAKING NEWS
മറ്റൊരു ഭാര്യയുണ്ടെന്ന് മറച്ചുവച്ച് ഒരുമിച്ച് താമസിച്ചു, പിന്നാലെ സ്ത്രീയേയും മകളെയും ക്രൂരമായി മര്‍ദിച്ചു, സിപിഎം നേതാവ് ഇടപെട്ടതോടെ കേസ് രജിസ്റ്റര്‍ ചെയ്യാതെ എഎസ്ഐ
17 Oct 2026