ഇസ്‌ലാമാബാദ്: ന്യൂഡൽഹിക്കു സമാനമായി പാക്കിസ്ഥാനിൽ ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് പരുക്ക്. ഇസ്‌ലാമാബാദിലെ കോടതിക്കു മുന്നിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്. കോടതിയിൽ വിചാരണയ്ക്കായി എത്തിയവരാണ് അപകടത്തിൽപ്പെട്ടതെന്നതാണ് സൂചന. കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം നടന്നതു ചാവേറാക്രമണമാണെന്ന് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി പറഞ്ഞു. പാക്കിസ്ഥാൻ യുദ്ധ സാഹചര്യത്തിലാണെന്നും ഈ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനുമായുള്ള ചർച്ചയിൽ ശുഭകരമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് നിഷ്ഫലമായിരിക്കുമെന്നും പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.


















































