തിരുവനന്തപുരം∙ ഗവർണറുടെ സുരക്ഷയ്ക്കായി രാജ്ഭവൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സർക്കാർ. ഗവർണറുടെ സുരക്ഷയ്ക്ക് നിയോഗിച്ച 6 പോലീസുകാരെയാണ് ഒഴിവാക്കിയത്. അതും നിയമന ഉത്തരവ് ഇറങ്ങി 24 മണിക്കൂറിനുശേഷം.
അതേസമയം തന്റെ സുരക്ഷയ്ക്കായി നിയോഗിക്കേണ്ട പോലീസുകാരുടെ പട്ടിക ഡിജിപി കാണാനെത്തിയപ്പോൾ തന്നെ ഗവർണർ കൈമാറിയിരുന്നു. 6 പേരുടെ പട്ടികയാണ് കൈമാറിയത്. ഇവരാണ് ഗവർണറുടെ ഒപ്പം സഞ്ചരിക്കേണ്ടത്. പട്ടിക ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഡിജിപി കൈമാറി. മറ്റ് സുരക്ഷാ പ്രശ്നങ്ങളില്ലെങ്കിൽ, ഭരണാധികാരികൾ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെയാണ് ഒപ്പം നിയോഗിക്കുന്നത്.എന്നാൽ, കൃത്യമായ കാരണം വ്യക്തമാക്കാതെ പോലീസുകാരുടെ നിയമന ഉത്തരവ് സർക്കാർ റദ്ദാക്കുകയായിരുന്നു. പോലീസ് മേധാവിക്കുവേണ്ടി എഐജി പൂങ്കുഴലിയാണ് ഉത്തരവിറക്കിയത്. അതേസമയം ഗവർണർ ചൊവ്വാഴ്ചയെ തലസ്ഥാനത്തെത്തൂ. അതിനുശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.