BREAKING NEWS

ഭുവനേശ്വരനെ നിർബന്ധിച്ച് കോളേജിൽ വിട്ടത് സിപിഎമ്മുകാർ, കൊല്ലാൻ സാഹചര്യമുണ്ടാക്കിയതു എസ്എഫ്ഐ ഗുണ്ടകൾ!!നായന്മാരുടെ വീട്ടിൽ മാത്രമേ സുജാത പോകൂ, നായരെന്ന് അറിയിക്കാൻ തുളസിപ്പൂവും മുല്ലപ്പൂവും വയ്ക്കും…ജി സുധാകരൻ, പത്തുവോട്ടിനായി കള്ളം പറയാൻ ജി. സുധാകരനു നാണമില്ലേ? സുധാകരനാണോ കൊല്ലാൻ കൂട്ടുനിന്നത്?- ആർ. നാസർ

· · 1 min read
Share: Copied!

ആലപ്പുഴ: സിപിഎം നേതാവ് സി.എസ്. സുജാതയ്ക്കെതിരെ ജാതി അധിക്ഷേപം നടത്തി സിപിഎം മുൻ നേതാവും അമ്പലപ്പുഴ സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. സുധാകരൻ. നായർ സമുദായത്തിൽപ്പെട്ടവരുടെ വീട്ടിൽ മാത്രമേ സുജാത പോകൂ എന്നും, നായരെന്ന് അറിയിക്കാൻ തുളസിപ്പൂവും മുല്ലപ്പൂവും വയ്ക്കുമെന്നും സുധാകരൻ പരിഹസിച്ചു. അതുപോലെ അമ്പലപ്പുഴ മണ്ഡലത്തിൽ നായരുടെ വോട്ടൊന്നും സിപിഎമ്മിനു കിട്ടില്ലെന്ന പരാമർശവും സുധാകരൻ നടത്തി. എൽഡിഎഫ് സ്ഥാനാർഥി നായരെയും ധീവരനെയും തമ്മിൽ തെറ്റിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായ സുധാകരൻ യുഡിഎഫ് പിന്തുണയോടെയാണ് മൽസരിക്കുന്നത്.

അതേപോലെ സഹോദരൻ ഭുവനേശ്വരൻറെ കൊലപാതകത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകളാണെന്നും ജി. സുധാകരൻ ആരോപിച്ചു. ഭുവനേശ്വരനെ നിർബന്ധിച്ച് കോളേജിൽ വിട്ടത് സിപിഎമ്മുകാരാണ്. കൊല്ലാൻ സാഹചര്യമുണ്ടാക്കിയതു എസ്എഫ്ഐ ഗുണ്ടകളാണെന്നും സുധാകരൻ ആരോപിച്ചു. അതേസമയം പന്തളം എൻഎസ്എസ് കോളേജിൽ ബി.എ. എക്കണോമിക്സ് രണ്ടാം വർഷ വിദ്യാർഥിയായിരിക്കെ 1977 ഡിസംബർ ഏഴിനാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ഭുവനേശ്വരൻ കൊല്ലപ്പെട്ടത്. കെഎസ്‌യു–ഡിഎസ്‌യു പ്രവർത്തകർ കാലിൽ പിടിച്ച് തല തറയിൽ അടിച്ചു മൃഗീയമായി കൊലപ്പെടുത്തിയെന്നായിരുന്നു സുധാകരൻ നേരത്തേ പറഞ്ഞത്.

ഇതിനിടെ പത്തുവോട്ടിനായി കള്ളം പറയാൻ ജി. സുധാകരനു നാണമില്ലേയെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ വാർത്താസമ്മേളനത്തിൽ ചോദിച്ചു. ഭുവനേശ്വരൻ കൊല്ലപ്പെടുന്ന സമയത്ത് എസ്എഫ്ഐ നേതാവ് ജി. സുധാകരനായിരുന്നു. സുധാകരനാണോ കൊല്ലാൻ കൂട്ടുനിന്നതെന്നും നാസർ ചോദിച്ചു. അമ്പലപ്പുഴയിൽ ബിജെപിയുടെ വോട്ട് കിട്ടുമെന്ന് ജി. സുധാകരൻ പറഞ്ഞത് ഡീലിൻറെ ഭാഗമാണെന്ന് എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാം ആരോപിച്ചു.

അകാരണമായി മാർച്ച് 27 മുതൽ മെയ് 6 വരെ വ്യോമപാതയടച്ചിട്ടുള്ള ചൈനീസ് നീക്കം: തായ്വാനെ ലക്ഷ്യമിട്ടുള്ള സൈനീക തന്ത്രമോ?

 

BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026