Tag: privthiraj

പൃഥ്വിരാജിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രം ‘നയന്‍’ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

കൊച്ചി:പൃഥ്വിരാജ് നായകനായെത്തുന്ന 'നയന്‍'ന്റെ റിലീസ് തീയ്യതി പുറത്തു വിട്ടു. സയന്‍സ് ഫിക്ഷന്‍ ചിത്രമായ 'നയന്‍' നവംബര്‍ 16ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. മോഹന്‍ലാലിന്റെ 'ഒടിയന്' ശേഷം പ്രകാശ് രാജ് ഒരു പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ് സോണിപിക്ചേഴ്സുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ...

കാളിയാനില്‍ അണിനിരക്കുന്നത് വന്‍ താരനിര; പൃഥ്വിരാജ് ചിത്രത്തിന്റെ ഗ്രാഫിക് വീഡിയോ പുറത്ത്

പൃഥ്വിരാജ് നായകനാവുന്ന കാളിയനിലെ കഥാപാത്രങ്ങള്‍ക്ക് ഗ്രാഫിക് രൂപമായി. വേണാടിന്റെ ചരിത്രത്തിലെ അത്യപൂര്‍വ്വമായ ഒരു കഥാസന്ദര്‍ഭമാണ് കാളിയനില്‍ പുനര്‍ജ്ജനിക്കുന്നത്. ചരിത്രത്തോടും കഥാസന്ദര്‍ഭത്തോടും നീതി പുലര്‍ത്താനാവും വിധം കഥാപാത്രങ്ങളെ വരച്ചുണ്ടാക്കാന്‍ ഇന്ത്യയിലെയും വിദേശത്തെയും മികച്ച അനിമേഷന്‍ വിഷ്വലൈസിങ് വിദഗ്ദ്ധരുടെ സംഘത്തെയാണ് നിര്‍മ്മാതാക്കളായ മാജിക് മൂണ്‍ പ്രൊഡക്ഷന്‍സ്...

ആക്ഷന്‍ ചിത്രവുമായി പൃഥ്വിരാജ് എത്തുന്നു, രണം ട്രെയിലര്‍ പുറത്ത്

കൊച്ചി:പൃഥ്വിരാജ് നായകനാകുന്ന ചിത്രം 'രണത്തിന്റെ' ട്രെയിലര്‍ പുറത്തിറങ്ങി. റഹ്മാന്റെ വില്ലന്‍ ഗെറ്റപ്പും പൃഥ്വിയുടെ ആക്ഷനുമാണ് ട്രെയിലറിന്റെ പ്രധാനആകര്‍ഷണം. പശ്ചാത്തലസംഗീതവും മികച്ചുനില്‍ക്കുന്നു. ഹേയ് ജൂഡിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ നിര്‍മല്‍ സഹദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് രണം. ഈ സിനിമയുടെ തിരക്കഥയും നിര്‍മല്‍ തന്നെയാണ് നിര്‍വഹിച്ചരിക്കുന്നത്. ഇഷ തല്‍വാറാണ്...

മികച്ച വ്യക്തിത്വത്തിന് അവാര്‍ഡുണ്ടെങ്കില്‍ അത് ഈ നടനാണ്: പൃഥ്വിരാജ് പറയുന്നു

കൊച്ചി:മലയാള സിനിമയില്‍ മികച്ച വ്യക്തിത്വത്തിന് ഒരു അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ അത് പല കുറി ഇന്ദ്രന്‍സിന് ലഭിച്ചേനെ എന്ന് പൃഥ്വിരാജ് പറഞ്ഞു. 'ഇന്ദ്രന്‍സ് എന്ന മികച്ച നടനെ മലയാള സിനിമ തിരിച്ചറിഞ്ഞു തുടങ്ങിയിട്ട് രണ്ടോ മൂന്നോ വര്‍ഷമേ ആയിക്കാണൂ, എന്നാല്‍ മലയാള സിനിമയില്‍ മികച്ച വ്യക്തിത്വത്തിന്...

ലൂസിഫറില്‍ പൃഥ്വി സംവിധായകന്റ കുപ്പായത്തില്‍ മാത്രമല്ല, ഇനിയുമുണ്ട് കിടിലന്‍ രഹസ്യങ്ങള്‍ !

കൊച്ചി:നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ആദ്യ ഘട്ട ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇടുക്കിയില്‍ ചിത്രീകരണം തുടര്‍ന്നുകൊണ്ടിരിക്കുന്ന സിനിമയ്ക്ക് കനത്ത മഴ ചില സമയങ്ങളില്‍ തടസം സൃഷ്ടിക്കുന്നുണ്ട്. ചിത്രത്തില്‍ നടനായും പൃഥ്വിരാജ് എത്തുന്നുവെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഒരു പൊലീസ് വേഷത്തിലാണ് പൃഥ്വി എത്തുന്നതെന്നാണ്...

‘ദൈവമേ സംവിധാനം ഇത്ര ബുദ്ധിമുട്ടായിരുന്നോ?’….ലൂസിഫറിന്റെ സെറ്റില്‍ തലയ്ക്ക് കൈവെച്ച് സംവിധായകന്‍ പൃഥ്വിരാജ് !

കൊച്ചി:പ്രഖ്യാപിച്ച് തുടങ്ങിയതു മുതലേ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ലൂസിഫര്‍. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രം, പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം. ഇങ്ങനെ ഒരുപാട് പ്രത്യേകതകളുണ്ട് ഈ ചിത്രത്തിന്. ഇതിലെ ഓരോ കുഞ്ഞു സംഭവങ്ങളും ആരാധകര്‍ കൊട്ടിഘോഷിക്കാറുണ്ട്. ഇപ്പോള്‍ ചിത്രീകരണ സ്ഥലത്തുനിന്ന് പുറത്തു വന്ന...

പൃഥ്വിരാജ് എനിക്ക് അനിയനേപോലെ,പക്ഷേ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമാണെന്ന് രഞ്ജിത്ത്

വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് നടന്‍ പൃഥ്വിരാജ് എന്ന് നിര്‍മാതാവ് എം.രഞ്ജിത്ത്. അഞ്ജലി മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'കൂടെ',യുടെ വിശേഷങ്ങള്‍ പങ്കുവെച്ചു കൊണ്ട് മനോരമ ഓണ്‍ലൈനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വളരെ മികച്ച നടനാണ് പൃഥ്വിയെന്നത് സംശയമില്ലാത്ത കാര്യമാണ്. പൃഥ്വിരാജിനൊപ്പമുള്ള എന്റെ മൂന്നാമത്തെ ചിത്രമാണിത്. എന്റെ...

വീണ്ടും പ്രണയാദ്രമായി പൃഥ്വിരാജും പാര്‍വതിയും,’കൂടെ’യിലെ പുതിയ വീഡിയോ ഗാനം പുറത്ത്

കൊച്ചി:പൃഥ്വിരാജ്, പാര്‍വതി, നസ്രിയ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയിലെ പുതിയ വീഡിയോ ഗാനം പുറത്ത് വിട്ടു. ബാംഗ്ലൂര്‍ ഡെയ്സിനു ശേഷം നാലു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ഒരു അഞ്ജലി മേനോന്‍ ഒരു ചിത്രം ഒരുക്കുന്നത്. വാനവില്ലേ എന്ന ഗാനമാണ്...
Advertismentspot_img

Most Popular