വീണ്ടും പ്രണയാദ്രമായി പൃഥ്വിരാജും പാര്‍വതിയും,’കൂടെ’യിലെ പുതിയ വീഡിയോ ഗാനം പുറത്ത്

കൊച്ചി:പൃഥ്വിരാജ്, പാര്‍വതി, നസ്രിയ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയിലെ പുതിയ വീഡിയോ ഗാനം പുറത്ത് വിട്ടു. ബാംഗ്ലൂര്‍ ഡെയ്സിനു ശേഷം നാലു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ഒരു അഞ്ജലി മേനോന്‍ ഒരു ചിത്രം ഒരുക്കുന്നത്. വാനവില്ലേ എന്ന ഗാനമാണ് അണിയറക്കാര്‍ പുറത്തു വിട്ടിരിക്കുന്നത്. റഫീക്ക് അഹമ്മദ് ഒരുക്കിയിരിക്കുന്ന വരികള്‍ക്ക് എം.ജയചന്ദ്രനാണ് ഈണമിട്ടിരിക്കുന്നത്.

വിവാഹത്തിന് ശേഷം നസ്രിയ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.. പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്റിയ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിലെ ആദ്യഗാനങ്ങള്‍ക്കും ടീസറിനും വന്‍ സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രം ജൂലൈ 14ന് തീയറ്ററുകളിലെത്തും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7