ആക്ഷന്‍ ചിത്രവുമായി പൃഥ്വിരാജ് എത്തുന്നു, രണം ട്രെയിലര്‍ പുറത്ത്

കൊച്ചി:പൃഥ്വിരാജ് നായകനാകുന്ന ചിത്രം ‘രണത്തിന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി. റഹ്മാന്റെ വില്ലന്‍ ഗെറ്റപ്പും പൃഥ്വിയുടെ ആക്ഷനുമാണ് ട്രെയിലറിന്റെ പ്രധാനആകര്‍ഷണം. പശ്ചാത്തലസംഗീതവും മികച്ചുനില്‍ക്കുന്നു.

ഹേയ് ജൂഡിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ നിര്‍മല്‍ സഹദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് രണം. ഈ സിനിമയുടെ തിരക്കഥയും നിര്‍മല്‍ തന്നെയാണ് നിര്‍വഹിച്ചരിക്കുന്നത്. ഇഷ തല്‍വാറാണ് നായിക. നന്ദു, അശ്വിന്‍ കുമാര്‍, ശ്യാമപ്രസാദ്, ജിലു ജോണ്‍, ജസ്റ്റിന്‍ ഡേവിഡ് എന്നിവരാണ് മറ്റുതാരങ്ങള്‍.

Similar Articles

Comments

Advertismentspot_img

Most Popular