Category: BREAKING NEWS
കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ നാലു മരണം, മരിച്ചത് പവര്‍ലിഫ്റ്റിങ് താരങ്ങള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ നാല് പവര്‍ലിഫ്റ്റിങ് താരങ്ങള്‍ മരിച്ചു. ഹരിഷ്, ടിങ്കു, സൂരജ് എന്നിവരാണ് മരിച്ചത്. നാലാമനെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ പവര്‍ ലിഫ്റ്റിങ് ലോക ചാമ്പ്യന്‍ സാക്ഷം യാദവും ഉണ്ടെന്നാണ് വിവരം.
ഞായറാഴ്ച പുലര്‍ച്ചെ നാലിന് ഡല്‍ഹി-ചണ്ഡിഗഡ് ഹൈവേയില്‍ അലിപുരിലായിരുന്നു അപകടം....
ബോണക്കാട് പൊലീസ് നടപടിക്കെതിരെ ഇടയലേഖനവുമായി ലത്തീന്‍സഭ; സര്‍ക്കാര്‍ മൗനം പാലിക്കുന്നു, പൊലീസിന്റേത് ഏകപക്ഷീയമായ നടപടി
തിരുവനന്തപുരം: ബോണക്കാട് കുരിശുമല തീര്‍ത്ഥാടകരെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തിനെതിരെ പ്രതിഷേധവുമായി ലത്തീന്‍ സഭയുടെ ഇടയലേഖനം. സര്‍ക്കാരിനെയും പൊലീസ് നടപടിയെയും കുറ്റപ്പെടുത്തുന്ന ഇടയലേഖനം നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയ്ക്ക് കീഴിലുള്ള ദേവാലയങ്ങളില്‍ വായിച്ചു. പൊലീസിന്റേത് ഏകപക്ഷീയ നടപടിയാണെന്ന് ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തി.
സംഭവങ്ങളില്‍ വിശദമായ അന്വേഷണം നടത്തണം. വിശ്വാസികളെ...
ഒടുവില്‍ പാണ്ഡ്യ കിഴടങ്ങി, സെഞ്ച്വറി നഷ്ടമായി: ഇന്ത്യ 209ന് ഓള്‍ ഔട്ട്
കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കയ്ക്കെതിരേയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യ 209ന് എല്ലാവരും പുറത്തായി. മുന്‍നിര ബാറ്റ്സ്മാന്‍മാരെല്ലാം പരാജയപ്പെട്ടിടത്ത് വാലറ്റം ദക്ഷിണാഫ്രിക്കയെ ആക്രമിക്കുകയായിരുന്നു. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ മികച്ച ബാറ്റിങ്ങിന്റെ ബലത്തിലാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ ലഭിച്ചത്.
ഏഴാമനായി ക്രീസിലെത്തിയ ഹര്‍ദിക്ക് പാണ്ഡ്യയുടെ ഇന്നിങ്സാണ് (93 റണ്‍സ്) ഇന്ത്യയെ...
കെപിസിസി അധ്യക്ഷനായി ഹസന്‍ തുടരും,തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ
ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് എം.എം ഹസന്‍ തുടരും. എല്ലാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാരും തല്‍സ്ഥാനത്തു തുടരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനത്തോടെയാണ് ഹസന്റെ തുടര്‍ച്ച ഉറപ്പായത്.
പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍, റീജ്യനല്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍, ടെറിട്ടോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ എന്നിവയുടെ അധ്യക്ഷന്‍മാര്‍...
തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്, കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി
തിരുവനന്തപുരം: ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ച കേസില്‍ തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. തോമസ് ചാണ്ടി ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ആലപ്പുഴ മുന്‍ ജില്ലാ കലക്ടര്‍മാരായിരുന്ന പി.വേണുഗോപാല്‍, സൗരവ് ജെയിന്‍,മുന്‍ എ.ഡി.എം എന്നിവരടക്കം 12 പേര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടില്‍...
എ.കെ.ജിയെ ബാലപീഡകന്‍ എന്ന് വിളിച്ച വി ടി ബല്‍റാമിന്റെ ഓഫീസ് ഡിവൈഎഫ്ഐ അടിച്ചുതകര്‍ത്ത്
പാലക്കാട്: എ.കെ.ജിയെ ബാലപീഡകന്‍ എന്ന് വിളിച്ച വി ടി ബല്‍റാമിന്റെ തൃത്താലയിലെ എംഎല്‍എ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എംഎല്‍എ ഓഫീസിന്റെ ചില്ലുകള്‍ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.എകെജിയെ അപമാനിച്ച് ഫെയ്സ്ബുക്ക് കുറിപ്പിട്ട ബലറാം മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു...
എ.കെ.ജിയെ അപമാനിച്ചതിനോട് യോജിക്കാനാവില്ല, രാഷ്ട്രീയ രംഗത്തും പൊതുരംഗത്തുമുള്ളവരെ അത്തരത്തില്‍ ചിത്രീകരിച്ചത് ശരിയല്ല ബല്‍റാമിനെതിരെ കെ.മുരളീധരന്‍
തിരുവനന്തപുരം: എ.കെ.ജിക്കെതിരായ വി.ടി ബല്‍റാമിന്റെ പരാമര്‍ശം ശരിയല്ലെന്ന് കെ മുരളീധന്‍. രാഷ്ട്രീയ രംഗത്തും പൊതുരംഗത്തുമുള്ളവരെ അത്തരത്തില്‍ ചിത്രീകരിച്ചത് ശരിയല്ല. എ കെജിയെ അപമാനിച്ചതിനോട് യോജിക്കാനാവില്ല. പരാമര്‍ശം കോണ്‍ഗ്രസ് സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും ദൗര്‍ഭാഗ്യകരമായിപ്പോയെന്നും മുരളീധരന്‍ പ്രതികരിച്ചു. അതേസമയം ബല്‍റാമിന്റെ എംഎല്‍എ ഓഫീസിലേക്ക് മദ്യക്കുപ്പി വലിച്ചെറിഞ്ഞത് സിപിഎമ്മിന്റെ...
‘കാലന്‍ വന്ന് വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ’എന്ന് വിളിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേത്, ബല്‍റാമിന്റെ നീചമായ നടപടിയോട് പ്രബുദ്ധകേരളം പൊറുക്കില്ലെന്ന് കോടിയേരി
തിരുവനന്തപുരം: എ.കെ.ജിയെക്കുറിച്ച് വി.ടി ബല്‍റാം എം.എല്‍.എ നടത്തിയ പരാമര്‍ശത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാവങ്ങളുടെ പടത്തലവന്‍ സഖാവ് എ കെ ജിയെ അപമാനിച്ച് ഒരു കോണ്‍ഗ്രസ് എം എല്‍ എ യുടെ നേതൃത്വത്തില്‍ നടത്തുന്ന ഹീനമായ പ്രചരണം തീര്‍ത്തും അപലപനീയമാണെന്നും താരതമ്യമില്ലാത്ത...