കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ നാലു മരണം, മരിച്ചത് പവര്‍ലിഫ്റ്റിങ് താരങ്ങള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ നാല് പവര്‍ലിഫ്റ്റിങ് താരങ്ങള്‍ മരിച്ചു. ഹരിഷ്, ടിങ്കു, സൂരജ് എന്നിവരാണ് മരിച്ചത്. നാലാമനെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ പവര്‍ ലിഫ്റ്റിങ് ലോക ചാമ്പ്യന്‍ സാക്ഷം യാദവും ഉണ്ടെന്നാണ് വിവരം.

ഞായറാഴ്ച പുലര്‍ച്ചെ നാലിന് ഡല്‍ഹി-ചണ്ഡിഗഡ് ഹൈവേയില്‍ അലിപുരിലായിരുന്നു അപകടം. അമിത വേഗതയിലായിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണംവിട്ട് പോസ്റ്റില്‍ ഇടിച്ചുകയറുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മോസ്‌കോയില്‍ ഭാരോദ്വഹനത്തില്‍ ചാമ്പ്യനായ സാക്ഷാം യാദവ്, ബാലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഷാലിമാര്‍ ബാഗിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദിവസങ്ങളായി കനത്ത മൂടല്‍മഞ്ഞാണ് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. ഇതേ തുടര്‍ന്ന് ഡല്‍ഹിയിലെ ട്രെയിന്‍- വ്യോമഗതാഗതം താറുമാറായിരുന്നു. മൂടല്‍മഞ്ഞ് മൂലം ഞായറാഴ്ച 28 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. 38 ട്രെയിനുകള്‍ വൈകിയോടുകയാണ്. വ്യോമഗതാഗതത്തെയും മൂടല്‍മഞ്ഞ് ബാധിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular