എ.കെ.ജിയെ ബാലപീഡകന്‍ എന്ന് വിളിച്ച വി ടി ബല്‍റാമിന്റെ ഓഫീസ് ഡിവൈഎഫ്ഐ അടിച്ചുതകര്‍ത്ത്

പാലക്കാട്: എ.കെ.ജിയെ ബാലപീഡകന്‍ എന്ന് വിളിച്ച വി ടി ബല്‍റാമിന്റെ തൃത്താലയിലെ എംഎല്‍എ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എംഎല്‍എ ഓഫീസിന്റെ ചില്ലുകള്‍ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.എകെജിയെ അപമാനിച്ച് ഫെയ്സ്ബുക്ക് കുറിപ്പിട്ട ബലറാം മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. എകെജിക്കെതിരായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വിടി ബല്‍റാം എംഎല്‍എയ്ക്കെതിരെ വിമര്‍ശനം ശക്തമാവുന്ന പശ്ചാത്തലത്തിലാണ് എംഎല്‍എ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് സംഘടിപ്പിച്ചത്.

നേരത്തെ എംഎല്‍എയുടെ ഓഫിസിനു നേരെ മദ്യക്കുപ്പി വലിച്ചെറിഞ്ഞിരുന്നു. ആരാണ് മദ്യക്കുപ്പി എറിഞ്ഞതെന്നു വ്യക്തമായിട്ടില്ല.ഇന്നു രാവിലെയാണ് ബല്‍റാമിന്റെ ഓഫിസിനു നേരെ മദ്യക്കുപ്പി എറിഞ്ഞതായി കണ്ടെത്തിയത്. ഇക്കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണ്.സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ കമന്റിലാണ് ബല്‍റാം എകെജിക്കെതിരെ പരാമര്‍ശം നടത്തിയത്. എകെജി ബാലപീഡകനാണ് എന്നായിരുന്നു ബല്‍റാമിന്റെ പരാമര്‍ശം. വിമര്‍ശനം ശക്തമായപ്പോള്‍ ഇതിനെ ന്യായീകരിച്ചുകൊണ്ട് ബല്‍റാം കുറിപ്പെഴുതുകയും ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular