കെപിസിസി അധ്യക്ഷനായി ഹസന്‍ തുടരും,തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് എം.എം ഹസന്‍ തുടരും. എല്ലാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാരും തല്‍സ്ഥാനത്തു തുടരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനത്തോടെയാണ് ഹസന്റെ തുടര്‍ച്ച ഉറപ്പായത്.

പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍, റീജ്യനല്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍, ടെറിട്ടോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ എന്നിവയുടെ അധ്യക്ഷന്‍മാര്‍ അതാതു സ്ഥാനങ്ങളില്‍ തുടരുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ധന്‍ ദ്വിവേദി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു

SHARE