Category: BREAKING NEWS
ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊന്ന് കായലില്‍ തള്ളി
ബുലന്ദ്ഷര്‍: ഉത്തര്‍പ്രദേശില്‍ ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കായലില്‍ തള്ളി. ചൊവ്വാഴ്ച വൈകിട്ട് ട്യൂഷണ്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മൃതദേഹം ബുലന്ദ്ഷര്‍ കായലില്‍ നിന്ന് കണ്ടെടുത്തത്....
നികുതി വെട്ടിപ്പ്: നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേട്; അമല പോളിന്റെ വാദം തെറ്റ്, ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടി അമല പോളിന്റെ വാദം തെറ്റാണെന്ന് ക്രൈംബ്രാഞ്ച്. വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യാജരേഖ ചമച്ചാണെന്നും കേസില്‍ അമല പോളിനെ ചോദ്യം ചെയ്യണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. അമലയും വീട്ടുടമയും നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അമലയുടെ വാദം തെറ്റാണെന്ന്...
എസ്.ബി.ഐ മിനിമം ബാലന്‍സ് പരിധി കുറയ്ക്കാനൊരുങ്ങുന്നു; നീക്കം വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന്
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി കുറച്ചേക്കും. വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. മിനിമം ബാലന്‍സില്ലാത്ത അക്കൗണ്ട് ഉടമകളില്‍നിന്നു പിഴ ഈടാക്കുന്നതില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു ഒന്നാംസ്ഥാനമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മാസത്തില്‍ ശരാശരി...
രാജ്യാന്തര വിപണിയില്‍ എണ്ണവില 30 മാസത്തനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത
ദോഹ: രാജ്യാന്തര വിപണിയില്‍ എണ്ണവില 30 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ ബാരലിന് (159 ലീറ്റര്‍) 68.13 ഡോളറായി. 2015ല്‍ വില ബാരലിന് 68.19 ഡോളറായിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്കു വില ഉയരുന്നത് ഇന്ത്യയെ സാരമായി...
ഇനി പച്ച, നീല, മെറൂണ്‍ മാത്രം..! സ്റ്റിക്കറുകളും ചിത്രങ്ങളും വേണ്ടാ… സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് പുതിയ നിറങ്ങള്‍ വരുന്നു
തിരുവനന്തപുരം: ഇനി തോന്നിയതുപോലെ പല നിറത്തില്‍, പല രൂപത്തില്‍ റോഡിലിറക്കാന്‍ കഴിയില്ല... പല സ്റ്റിക്കറുകളും മറ്റു ചിത്രങ്ങളും പതിച്ച് ഓടിക്കാനും നോക്കേണ്ട... സംസ്ഥാനത്തെ സ്വകാര്യബസുകള്‍ക്ക് പുതിയ നിറം നല്‍കാന്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്.ടി.എ.) തീരുമാനിച്ചു. ഫെബ്രുവരിയില്‍ നിറംമാറ്റം പ്രാബല്യത്തില്‍ വരും. സിറ്റി ബസുകള്‍ക്ക്...
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയുയരും; ഇത്തവണ കലോത്സവം അരങ്ങേറുന്നത് ഏറെ മാറ്റങ്ങളോടെ
തൃശൂര്‍: 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തൃശൂരില്‍ കൊടിയുയരും. തേക്കിന്‍കാട് മൈതാനത്തെ പ്രധാനവേദിക്ക് സമീപം ഇന്ന് രാവിലെ 9.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ പതാകയുയര്‍ത്തും. മത്സരങ്ങള്‍ നാളെ ആരംഭിക്കും. ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണ കലോത്സവം അരങ്ങേറുന്നതെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.
രാവിലെ പത്ത്...
ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ വി.എസ്. പങ്കെടുക്കും; കാര്യ പരിപാടി തിരുത്തി
ആലപ്പുഴ: വിമര്‍ശകരുടെ വായടപ്പിക്കാനായി ഒടുവില്‍ സിപിഎം ജില്ലാ സമ്മേളനത്തില്‍ വി.എസ്.അച്യുതാനന്ദനെ പങ്കെടുപ്പിക്കാന്‍ തീരുമാനം. ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ നടത്തിപ്പു സംബന്ധിച്ചു നേരത്തേ നിശ്ചയിച്ച കാര്യപരിപാടി തിരുത്തിയാണു വിഎസിനെ പങ്കെടുപ്പിക്കുന്നത്. വിവിധ ജില്ലാ സമ്മേളനങ്ങളില്‍ വിഎസിനെ പങ്കെടുപ്പിച്ചില്ലെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണു നേതൃത്വത്തിന്റെ തീരുമാനം തിരുത്തിയതെന്ന്...
ശനിയാഴ്ച നടത്താനിരുന്ന വാഹന പണിമുടക്ക് പിന്‍വലിച്ചു
മോട്ടോര്‍ വാഹന തൊഴിലാളികള്‍ ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നപക്ഷം സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുമെന്നാണ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ അറിയിച്ചിരുന്നത്.
മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഈ മാസം അഞ്ചിനു പാര്‍ലമെന്റില്‍...