തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്, കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി

തിരുവനന്തപുരം: ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ച കേസില്‍ തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. തോമസ് ചാണ്ടി ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ആലപ്പുഴ മുന്‍ ജില്ലാ കലക്ടര്‍മാരായിരുന്ന പി.വേണുഗോപാല്‍, സൗരവ് ജെയിന്‍,മുന്‍ എ.ഡി.എം എന്നിവരടക്കം 12 പേര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്.അനുമതി ഇല്ലാതെ നിലം നികത്തുക വഴി നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ചതായും മണ്ഡലത്തിനു പുറത്തുള്ള റോഡ് നിര്‍മ്മാണത്തിനായി തോമസ് ചാണ്ടി ശുപാര്‍ശ ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ലേക് പാലസിനു പുറത്തുള്ള 102 മീറ്റര്‍ റോഡാണ് അനധികൃതമായി നിര്‍മ്മിച്ചത്.

പ്രദേശത്ത് ഭൂമിയില്ലാത്ത ലേക്ക് പാലസ് റിസോര്‍ട്ട് ജീവനക്കാരനെ ഗുണഭോക്താക്കളായി ചിത്രീകരിച്ചു എന്നു തുടങ്ങിയ ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്.ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ച കേസില്‍ വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തോമസ് ചാണ്ടിയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് കോട്ടയം വിജിലന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തോമസ് ചാണ്ടിയ്‌ക്കെതിരെ തെളിവുണ്ടെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍.

Similar Articles

Comments

Advertismentspot_img

Most Popular