ഒടുവില്‍ പാണ്ഡ്യ കിഴടങ്ങി, സെഞ്ച്വറി നഷ്ടമായി: ഇന്ത്യ 209ന് ഓള്‍ ഔട്ട്

കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കയ്ക്കെതിരേയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യ 209ന് എല്ലാവരും പുറത്തായി. മുന്‍നിര ബാറ്റ്സ്മാന്‍മാരെല്ലാം പരാജയപ്പെട്ടിടത്ത് വാലറ്റം ദക്ഷിണാഫ്രിക്കയെ ആക്രമിക്കുകയായിരുന്നു. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ മികച്ച ബാറ്റിങ്ങിന്റെ ബലത്തിലാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ ലഭിച്ചത്.

ഏഴാമനായി ക്രീസിലെത്തിയ ഹര്‍ദിക്ക് പാണ്ഡ്യയുടെ ഇന്നിങ്സാണ് (93 റണ്‍സ്) ഇന്ത്യയെ വന്‍ പതനത്തില്‍ നിന്നും കരകയറ്റിയത്. ഏഴു റണ്‍സ് അകലെ വച്ച് സെഞ്ച്വറി നഷ്ടമായെങ്കിലും തീര്‍ച്ചയായും ഈ റണ്‍സുകള്‍ക്ക് ഡബിള്‍ സെഞ്ച്വറിയുടെ മൂല്യമുണ്ടായിരുന്നു. 14 ഫോറുകളും ഒരു സിക്സും പാണ്ഡ്യയുടെ ഇന്നിങ്സിന് തിളക്കമേകി. 86 പന്തില്‍ നിന്നും 25 റണ്‍സ് നേടിയ ഭുവനേശ്വര്‍ കുമാര്‍ പാണ്ഡ്യയ്ക്ക് മികച്ച പിന്തുണ നല്‍കി.

Similar Articles

Comments

Advertismentspot_img

Most Popular