Category: BREAKING NEWS

കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ വലിയ നഷ്ടമുണ്ടായത് ജനതാദളിനാണ്, എല്‍ഡിഎഫിലേക്ക് പോകുന്നത് നേട്ടം പ്രതീക്ഷിച്ചല്ലെന്ന് വീരേന്ദ്രകുമാര്‍

തിരുവനന്തപുരം: യുഡിഎഫ് വിടുമ്പോള്‍ ജനതാദള്‍ യു അവരോട് നന്ദികേട് കാണിച്ചിട്ടില്ലെന്ന് എംപി വീരേന്ദ്രകുമാര്‍. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്ക് നഷ്ടമുണ്ടായിട്ടില്ലെന്നും പകരം വലിയ നഷ്ടമുണ്ടായത് ജനതാദളിനാണെന്നും വീരന്‍ പറഞ്ഞു. ഇടതുപക്ഷമുന്നണിയുമായി സോഷ്യലിസ്റ്റുകളായ ഞങ്ങള്‍ക്ക് വൈകാരികവും വൈചാരികവുമായ ബന്ധമാണുള്ളത്. അത് യുഡിഎഫില്‍ നിന്നാല്‍ കിട്ടില്ലെന്നും വീരേന്ദ്രകുമാര്‍...

അസാധാരണമായ സംഭവവികാസങ്ങള്‍ക്ക് താല്‍ക്കാലിക ശമനം, സുപ്രിം കോടതി നടപടികള്‍ പുനഃരാരംഭിച്ചു: ചീഫ് ജസ്റ്റിസ് ഇന്ന് മാധ്യമങ്ങളെ കാണില്ല

ന്യൂഡല്‍ഹി: അസാധാരണമായ സംഭവവികാസങ്ങള്‍ക്കു ശേഷം സുപ്രിം കോടതി നടപടികള്‍ പുനഃരാരംഭിച്ചു. അതേസമയം, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് മാധ്യമങ്ങളെ കാണില്ല. നേരത്തെ അദ്ദേഹം ഉച്ചക്ക് മാധ്യമങ്ങളെ കാണുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ സമാനതകളില്ലാത്ത സംഭവവികാസങ്ങള്‍ക്കാണ് ഇന്ന് സുപ്രിം കോടതി പരിസരം...

സുപ്രീം കോടതിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയില്‍, ഇന്ത്യന്‍ ജനാധിപത്യം അപകടത്തില്‍; വെളിപ്പെടുത്തലുകളുമായി മുതിര്‍ന്ന ജഡ്ജിമാര്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സഹ ജഡ്ജിമാര്‍ രംഗത്ത്. സുപ്രീംകോടതിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണെന്നും ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്നും സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. സുപ്രീംകോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം തകരുമെന്നും ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ജെ. ചെലമേശ്വര്‍,...

സ്‌കൂളിന്റെ മതിലിടിഞ്ഞ് രണ്ടാംക്ലാസ് വിദ്യാര്‍ഥി മരിച്ചു; നാലുകുട്ടികള്‍ക്ക് പരുക്ക്

ആലപ്പുഴ: സ്‌കൂളിലെ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ആലപ്പുഴ തലവടി ചൂട്ടുമാലില്‍ എല്‍.പി.സ്‌കൂളിലാണ് ദാരുണമായ സംഭവം. എട്ടുവയസുകാരനായ രണ്ടാം ക്ലാസ് വിദ്യാര്‍ഥി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. സ്‌കൂളിലെ ശുചിമുറിക്ക് സമീപത്തെ മതിലാണ് ഇടിഞ്ഞ് വീണത്. കാലപ്പഴക്കം വന്ന് ദ്രവിച്ച ഭിത്തിയാണ് അപകടം...

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പേടിയെന്ന് പാര്‍വതി; ഈ വര്‍ഷം ആദ്യമിറങ്ങുന്ന മോഹന്‍ ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു

സാജു തോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് മുംബൈയില്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ തനിക്ക് നല്ല പേടിയുണ്ടെന്ന് നായിക പാര്‍വതി നായര്‍ പറയുന്നു. അദ്ദേഹത്തിന്റെ അഭിനയ മികവിനൊത്ത് ഉയരാന്‍ തനിക്കാകുമോയെന്നതാണ് പേടിയെന്നും പാര്‍വതി പറയുന്നു. 'മോഹന്‍ലാല്‍ എന്റെ പ്രിയ നടന്മാരിലൊരാളാണ്....

അഭിമാന നിമിഷം; നൂറാമത് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ

ചെന്നൈ: ഐഎസ്ആര്‍ഒയുടെ ചരിത്രത്തില്‍ പുതിയ നേട്ടവുമായി നൂറാമത് ഉപഗ്രഹം പിഎസ്എല്‍വിസി40 ബഹിരാകാശത്തേക്ക് കുതിച്ചു. ഐഎസ്ആര്‍ഒയുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വിസി40 വിജയകരമായി വിക്ഷേപിച്ചത്. രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ 42–ാമതു ദൗത്യമാണിത്. ദൗത്യം വിജയകരമായിരുന്നെന്ന്...

ഇരിപ്പിടം ലഭിച്ചത് വ്യവസായി എം.എ യൂസഫലിക്കും പിന്നില്‍… ലോക കേരളസഭാ ചടങ്ങില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ഇറങ്ങിപ്പോയി

തിരുവനന്തപുരം: സീറ്റുകള്‍ ക്രമീകരിച്ചതിലെ അപാകതയില്‍ പ്രതിഷേധിച്ച് ലോക കേരളസഭാ ചടങ്ങില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ ഇറങ്ങിപ്പോയി. വ്യവസായി എം.എ.യൂസഫലിക്കും പുറകിലായിരുന്നു പ്രതിപക്ഷ ഉപനേതാവിന്റെ സീറ്റ്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്ന് എം.കെ മുനീര്‍ അറിയിച്ചു. താന്‍ ഇരിക്കുന്ന കസേര ചെറുതാകാന്‍ പാടില്ലെന്നതു...

അവര്‍ മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണ്; തീവ്രവാദികളാണ്; ഞാനും ഒരു ഹിന്ദുവാണ്, പക്ഷെ ഞാന്‍ മനുഷ്യത്വമുള്ള ഹിന്ദുവാണ്: സിദ്ധരാമയ്യ വീണ്ടും

ബംഗളൂരു: ബിജെപിക്കും ആര്‍എസ്എസ്സിനും നേരെ ആക്രമണങ്ങള്‍ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 'അവര്‍ ഹിന്ദുത്വ തീവ്രവാദികളാണ്. ഞാനും ഒരു ഹിന്ദുവാണ്. പക്ഷെ ഞാന്‍ മനുഷ്യത്വമുള്ള ഹിന്ദുവാണ്. അവര്‍ മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണ്. അതാണ് അവരും ഞാനും തമ്മിലുള്ള വ്യത്യാസം. ആര്‍എസ്എസ്സിനെയും ബിജെപിയെയും നേരിട്ടു പരാമര്‍ശിക്കാതെ സിദ്ധരാമയ്യ...

Most Popular

G-8R01BE49R7