കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ വലിയ നഷ്ടമുണ്ടായത് ജനതാദളിനാണ്, എല്‍ഡിഎഫിലേക്ക് പോകുന്നത് നേട്ടം പ്രതീക്ഷിച്ചല്ലെന്ന് വീരേന്ദ്രകുമാര്‍

തിരുവനന്തപുരം: യുഡിഎഫ് വിടുമ്പോള്‍ ജനതാദള്‍ യു അവരോട് നന്ദികേട് കാണിച്ചിട്ടില്ലെന്ന് എംപി വീരേന്ദ്രകുമാര്‍. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്ക് നഷ്ടമുണ്ടായിട്ടില്ലെന്നും പകരം വലിയ നഷ്ടമുണ്ടായത് ജനതാദളിനാണെന്നും വീരന്‍ പറഞ്ഞു. ഇടതുപക്ഷമുന്നണിയുമായി സോഷ്യലിസ്റ്റുകളായ ഞങ്ങള്‍ക്ക് വൈകാരികവും വൈചാരികവുമായ ബന്ധമാണുള്ളത്. അത് യുഡിഎഫില്‍ നിന്നാല്‍ കിട്ടില്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനൊപ്പം അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. അടിയന്താരവസ്ഥയില്‍ സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും പൊലീസിന്റെ ഭീകരമര്‍ദ്ദനം ഏറ്റുവാങ്ങിയിട്ടുണ്ടെന്നും യുഡിഎഫില്‍ അത്തരം ആളുകളില്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

യുഡിഎഫ് വിടുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തീരുമാനം ഏകകണ്ഠമായിരുന്നെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. എന്തെങ്കിലും നേട്ടം പ്രതീക്ഷിച്ചില്ല എല്‍ഡിഎഫിലേക്ക് പോകുന്നത്. നേരത്തെ യുഡിഎഫിലേക്ക് പോയതും നിരുപാധികമായിരുന്നു. പാര്‍ട്ടി ചുമതലപ്പെടുത്തിയതിനുസരിച്ച് ഇടതുമുന്നണി നേതാക്കളുമായി സംസാരിക്കും. അവര്‍ സ്വാഗതം ചെയ്തതായി പത്രറിപ്പോര്‍ട്ടുകളിലൂടെ മനസിലാക്കിയെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

രാജ്യം ഭരിക്കുന്നത് നരേന്ദ്രമോദിയാണെങ്കിലും സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് അദാനിയും അംബാനിയുമാണ്. ദേശീയതയെ പറ്റി സംസാരിക്കുമ്പോള്‍ ബഹുരാഷ്ട്രകുത്തകകള്‍ക്ക് രാജ്യം പണയം വെക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇടതുപാര്‍ട്ടികളും സോഷ്യലിസ്റ്റുകളും ഒന്നിക്കണമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

Similar Articles

Comments

Advertisment

Most Popular

വഴിവിട്ട ബന്ധം; നഗ്‌നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ;യുവാവിനെ ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തി

കുമളി : തമിഴ്‌നാട്ടിലെ കമ്പത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തി. മുല്ലപ്പെരിയാറില്‍ നിന്നു വൈഗ അണക്കെട്ടിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലില്‍ തള്ളിയ മൃതദേഹത്തിനായി...

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കും: രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂര്‍ എം.പി

പാലക്കാട്: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ ശശി തരൂര്‍ എം.പി. എത്തി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച. യാത്ര പാലക്കാട്ടേക്ക് കടന്നതിന് പിന്നാലെയാണിത്. തിങ്കളാഴ്ച രാവിലെയാണ്...

പ്രണയവിവാഹം നടത്തിക്കൊടുത്തതിന് വികാരിക്ക് മര്‍ദനം: വധുവിന്റെ അച്ഛന്‍ അറസ്റ്റില്‍

കുന്നംകുളം: മകളുടെ പ്രണയവിവാഹത്തെ പിന്തുണച്ചെന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് മാര്‍ത്തോമ സഭയിലെ വൈദികനെയും ഭാര്യയെയും ആക്രമിച്ചു. പ്രതിയായ കുന്നംകുളം കാണിയാമ്പാല്‍ സ്വദേശി തെക്കേക്കര വീട്ടില്‍ വില്‍സണി(53)നെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളി...