ആലപ്പുഴ: സ്കൂളിലെ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ആലപ്പുഴ തലവടി ചൂട്ടുമാലില്‍ എല്‍.പി.സ്കൂളിലാണ് ദാരുണമായ സംഭവം. എട്ടുവയസുകാരനായ രണ്ടാം ക്ലാസ് വിദ്യാര്‍ഥി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. സ്കൂളിലെ ശുചിമുറിക്ക് സമീപത്തെ മതിലാണ് ഇടിഞ്ഞ് വീണത്. കാലപ്പഴക്കം വന്ന് ദ്രവിച്ച ഭിത്തിയാണ് അപകടം വരുത്തിയത്. സെബാസ്റ്റ്യന്‍ ഇന്റര്‍വെല്‍ സമയത്ത് മൂത്രമൊഴിക്കാനായി പോയ സമയത്താണ് അപകടം സംഭവിച്ചത്. നാല് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെന്‍സണാണ് സെബാസ്റ്റ്യന്റെ പിതാവ്. മാതാവ്: ആന്‍സമ്മ.
സ്കൂളിന്റെ മതിലിടിഞ്ഞ് രണ്ടാംക്ലാസ് വിദ്യാര്‍ഥി മരിച്ചു; നാലുകുട്ടികള്‍ക്ക് പരുക്ക്
Similar Articles
പെൺകുട്ടി കൂട്ടബലാത്സംഗത്തിരയായത് അഞ്ചു തവണ, കേസിൽ ആകെ 58 പ്രതികളെന്ന് പോലീസ്, വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കും, രണ്ടുതവണ ബലാത്സംഗം നടന്നത് ദീപുവിന്റെ ഇടപെടല്ലിൽ, തുടർന്ന് പെൺകുട്ടിയെ ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേർക്ക് കൈമാറി, പത്തനംതിട്ടയിൽ നടന്നത്...
പത്തനംതിട്ട: സമൂഹമനസാക്ഷിയെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു സൂര്യനെല്ലി പീഡനക്കേസ്. അന്ന് 42 പേരായിരുന്നു പ്രതികൾ. എന്നാൽ അതിലും വലിയ കുറ്റകൃത്യമാണ് പത്തനംതിട്ടയിൽ കായികതാരമായ ദളിത് പെൺകുട്ടിക്കു നേരെയുണ്ടായത്. കേസിൽ ആകെ 58 പ്രതികളാണുള്ളതെന്ന്...
റിലയൻസ് ഫൗണ്ടേഷന്റെ കഹാനി കലാ ഖുഷി കേരളത്തിലും..!! ഇന്ത്യയിലുടനീളമുള്ള കുട്ടികളുടെ സർഗാത്മകത പ്രചോദിപ്പിക്കുന്നതിനുള്ള ഒരു സംരംഭം… ദേശീയതലത്തിൽ 22,000 കുട്ടികൾ ഈ വർഷം പദ്ധതിയുടെ ഭാഗമായി… കേരളത്തിൽനിന്ന് 3000 കുട്ടികൾ…
കൊച്ചി: റിലയൻസ് ഫൗണ്ടേഷന്റെ കഹാനി കലാ ഖുഷി കാമ്പയിൻ കേരളത്തിൽ മുപ്പതിലധികം സ്ഥലങ്ങളിൽ സംഘടിക്കപ്പെട്ടു. കഴിഞ്ഞ ശിശുദിനത്തിൽ ആരംഭിച്ച കഹാനി കലാ ഖുഷി രാജ്യത്തെ സ്കൂളുകളിലെയും അംഗൻവാടികളിലെയും കുട്ടികളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങളെ പ്രചോദിപ്പിക്കാൻ...