Category: BREAKING NEWS
എന്റെ ദൈവമേ കേരളത്തെ രക്ഷിക്കാന്‍ ഇനിയും യാത്രയോ !…. ജനരക്ഷാ യാത്രയ്ക്ക് പിന്നാലെ വികാസ യാത്രയ്ക്ക് തയ്യാറെടുത്ത് കുമ്മനം
തിരുവനന്തപുരം: ജനരക്ഷാ യാത്രയ്ക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ വീണ്ടും കേരള പര്യടനത്തിനൊരുങ്ങി ബിജെപി. വികാസ യാത്രയെന്ന് പേരിട്ടിരിക്കുന്ന പര്യടനം,ഈ മാസം 16മുതല്‍ മാര്‍ച്ച് 15വരെയാണ് നടത്തുക.ഓരോ ജില്ലകളിലും രണ്ട്, മൂന്ന് ദിവസം വീതമായിരിക്കും പര്യടനം. 16ന് തൃശൂരില്‍ തുടങ്ങുന്ന പര്യടനം...
ജഡ്ജിമാരുടെ തര്‍ക്കത്തിന് പരിഹാരമായി…. ജുഡീഷ്യറിക്കുള്ളില്‍ നിന്നുള്ള തിരുത്തലിനാണ് ശ്രമിച്ചത്, രാഷ്ട്രപതിയെ സമീപിക്കില്ലന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്
ന്യൂഡല്‍ഹി:ജഡ്ജിമാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജുഡീഷ്യറിക്കുള്ളില്‍ നിന്നുള്ള തിരുത്തലിനാണ് ശ്രമിച്ചത്. അത് ഫലം കണ്ടെന്നും കുര്യന്‍ പറഞ്ഞു.രാഷ്ട്രപതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പുറത്തുനിന്നുള്ളവര്‍ പ്രശ്നത്തില്‍ ഇടപെടേണ്ട ആവശ്യമില്ല. സാങ്കേതികമായി രാഷ്ട്രപതിക്ക് പ്രശ്നത്തില്‍ ഇടപെടാനാകില്ല. ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം മാത്രമാണ് രാഷ്ടപതിക്കുള്ളതെന്നും കുര്യന്‍...
മുംബൈ ഹെലികോപ്ടര്‍ അപകടം: കാണാതയവരില്‍ രണ്ടു മലയാളികളും..! മൂന്നു പേരുടെ മൃതദേഹം കണ്ടെടുത്തു
മുംബൈ: മുംബൈയില്‍ നിന്ന് കാണാതായ ഹെലികോപ്റ്ററില്‍ രണ്ട് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം. , കോതമംഗലം സ്വദേശി ജോസ് ആന്റണി, വി.കെ ബാബു എന്നിവരാണ് കാണാതായ മലയാളികള്‍. ജോസ് ഒഎന്‍ജിസി ഡെപ്യൂട്ടി ജനറല്‍ മാനേജരാണ്.
ഒഎന്‍ജിസി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴ് പേരുമായി പോയ വിമാനമാണ് കാണാതായത്. ഇതില്‍...
ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; പതിനാറുകാരിയെ ബന്ധുവായ യുവതി ഉന്നതര്‍ക്ക് കാഴ്ചവെച്ചു, പൊലീസ് ഉദ്യോഗസ്ഥരടക്കം പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് മൊഴി
ആലപ്പുഴ: ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം നടന്നതായി റിപ്പോര്‍ട്ട്. പതിനാറുകാരിയെ അകന്ന ബന്ധുവായ യുവതി രാത്രിയില്‍ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി ഉന്നതര്‍ക്ക് കൂട്ടിക്കൊടുക്കാനാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മംഗലം സ്വദേശിയായ പതിനാറുകാരിയാണ് പീഡനത്തിനിരയായത്. അകന്ന ബന്ധുവായ സ്ത്രീ രാത്രിയില്‍ പെണ്‍കുട്ടിയുടെ കൂട്ടിക്കൊണ്ടു പോകുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്...
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി; മാനസിക വെല്ലുവിളി നേരിടുന്ന മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ആത്മഹത്യ ചെയ്തു
എറണാകുളം: കെ.എസ്.ആര്‍.ടി.സിയുടെ കുടുംബ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് മാനസികവെല്ലുവിളി നേരിടുന്ന മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ആത്മഹത്യ ചെയ്തു. എറണാകുളം കൂത്താട്ടുകുളം സ്വദേശിനി തങ്കമ്മയാണ് പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് ജീവനൊടുക്കിയത്.
ഭര്‍ത്താവ് മാധവന്‍ ഏട്ടു വര്‍ഷം മുമ്പ് മരിച്ചതിനെ തുടര്‍ന്ന് ലഭിച്ചിരുന്ന കുടുംബ പെന്‍ഷന്‍ മാത്രമായിരുന്നു...
ഇന്ത്യയെ വിഭജിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു.. ‘ഏകഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന വിവേകാനന്ദ വചനം പ്രാവര്‍ത്തികമാക്കണമെന്നും മോദി
ന്യൂഡല്‍ഹി: രാജ്യത്തെ വിഭജിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ അത്തരക്കാര്‍ക്ക് ഇന്ത്യയിലെ യുവാക്കള്‍ അനുയോജ്യമായ മറുപടിയാണ് നല്‍കുന്നതെന്നും മോദി പറഞ്ഞു. ദേശീയ യുവജനദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങില്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിക്കുകയായിരുന്നു മോദി.
പാശ്ചാത്യ ലോകത്ത് ഇപ്പോഴും ഇന്ത്യയെപ്പറ്റി ഒട്ടേറെ പ്രചാരണങ്ങള്‍ നടക്കുന്നതായും യുവാക്കളെ...
മകനെ ഭര്‍ത്താവ് അന്വേഷിക്കുന്നില്ല; കായംകുളം എം.എല്‍.എ പ്രതിഭാ ഹരി വിവാഹ മോചനം തേടി കോടതിയില്‍
ആലപ്പുഴ: ഏക മകനെ ഭര്‍ത്താവ് അന്വേഷിക്കുന്നില്ലെന്നു കാട്ടി കായംകുളം എംഎല്‍എ യു.പ്രതിഭാ ഹരി വിവാഹമോചനം തേടി ആലപ്പുഴ കുടുംബകോടതിയെ സമീപിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കെ.ആര്‍.ഹരിയില്‍നിന്നു വിവാഹമോചനം തേടി പ്രതിഭ നല്‍കിയ ഹര്‍ജിയില്‍ ഇന്നലെ നടന്ന കൗണ്‍സിലിങ് തീരുമാനമാകാതെ പിരിഞ്ഞു.
പത്ത് വര്‍ഷത്തോളമായി ഭര്‍ത്താവുമായി അകന്നു...
‘ജയിലിനുള്ളിലേക്ക് ബീഡിയും കഞ്ചാവും മദ്യവും എത്തിച്ചില്ല, സഹതടവുകാരന് മര്‍ദ്ദനം’; ടി.പി വധക്കേസ് പ്രതി അനൂപിനെതിരെ അന്വേഷണത്തിന് ഉത്തരവ്
തൃശ്ശൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന എം.സി അനൂപ് സഹതടവുകാരെ മര്‍ദ്ദിക്കുന്നെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. പരാതിയില്‍ മൂന്നാഴ്ചക്കകം അനേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ ഡി.ജി.പിയോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്...