Category: NEWS

നാലുവയസുകാരി മകളുടെ കൊലപാതകം; ഒന്നാം പ്രതിക്ക് വധശിക്ഷ, അമ്മയ്ക്കും മറ്റൊരു കാമുകനും ജീവപര്യന്തം

കൊച്ചി: ചോറ്റാനിക്കരയില്‍ നാലു വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. കേസിലെ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മ റാണിയുടെ കാമുകനുമായ രഞ്ജിത്തിനാണ് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി അമ്മ റാണിക്കും മറ്റൊരു കാമുകനും മൂന്നാം പ്രതിയുമായ ബേസിലിനും ഇരട്ട...

പുതുച്ചേരി രജിസ്‌ട്രേഷന്‍; അമലയുടെ കാര്യം ഇന്നറിയാം, സുരേഷ് ഗോപിയും ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പു കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിയും നടി അമലാ പോളും ഇന്ന് ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരാകും. ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ അമല ഹാജരാകുക. ഇന്നു രാവിലെ പത്തുമണി...

നടിയ ആക്രമിച്ച കേസില്‍ പുതിയ നീക്കവുമായി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനെ കുടുക്കാന്‍ പുതിയ നീക്കവുമായി നടന്‍ ദിലീപ്. നടിയ ആക്രമിച്ചതിന്‍രെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ദിലീപ് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഇതടക്കം സുപ്രധാന രേഖകള്‍ നല്‍കാതെ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന പരാതിയും കോടതിയില്‍ ഉന്നയിച്ചേക്കും....

എറണാകുളത്ത് വീണ്ടും വന്‍ കവര്‍ച്ച

ആലുവ: എറണാകുളം ജില്ലയില്‍ വീണ്ടും വന്‍ കവര്‍ച്ച. ആലുവയില്‍ വീട് കുത്തിത്തുറന്ന് നൂറു പവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും കവര്‍ന്നു. ആലുവ മഹിളാലയം കവലയിലുള്ള പടിഞ്ഞാറേപ്പറമ്പില്‍ അബ്ദുള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വിവാഹ ആവശ്യത്തിനായി ബാങ്ക് ലോക്കറില്‍നിന്ന് എടുത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ്...

ഗണേഷ് കുമാറിന് തിരിച്ചടി; മന്ത്രിയാകുന്നത് തടയാന്‍ പവാറിനെ സമീപിച്ച് ചാണ്ടിയും ശശീന്ദ്രനും

തിരുവനന്തപുരം: എന്‍സിപിയില്‍ ചേര്‍ന്ന് മന്ത്രിയാകാനുള്ള കെ.ബി. ഗണേഷ് കുമാറിന്റെ നീക്കത്തിന് തിരിച്ചടി. എന്‍സിപിയുടെ ഭാഗമാകാനുള്ള കേരള കോണ്‍ഗ്രസി(ബി)ന്റെ നീക്കം ഉപേക്ഷിക്കണമെന്നു തോമസ്ചാണ്ടി–എ.കെ. ശശീന്ദ്രന്‍ വിഭാഗങ്ങള്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ മുംബൈയില്‍ കണ്ട് ആവശ്യപ്പെട്ടു. പാര്‍ട്ടിയിലെ ഈ പ്രബലവികാരം പരിഗണിക്കുമെന്നു പവാര്‍ ഉറപ്പുനല്‍കിയെന്നാണു വിവരം....

റെയ്ല്‍വേ ട്രാക്കില്‍ വിള്ളല്‍; ട്രെയ്‌നുകള്‍ വൈകിയോടുന്നു

കൊച്ചി: ആലുവ പുളിഞ്ചോടിനു സമീപം റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന് ഒരു ട്രാക്കിലൂടെയുള്ള തീവണ്ടി ഗതാഗതം ഏറെ നേരം മുടങ്ങി. പിന്നീട് പുനസ്ഥാപിച്ചു. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതമാണ് നിര്‍ത്തിവെച്ചത്. പല ട്രെയ്‌നുകളും വൈകിയാണ് ഓടുന്നത്.

റണ്‍വേയില്‍ നിന്ന് തെന്നിമാറി, 162 യാത്രക്കാരുമായി വിമാനം ലാന്‍ഡ് ചെയ്തത് കടല്‍ത്തീരത്ത്, ഒഴിവായത് വന്‍ദുരന്തം

തുര്‍ക്കിയില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറി മുന്നോട്ട് പാഞ്ഞ യാത്രാവിമാനം ലാന്‍ഡ് ചെയ്തത് കടല്‍ത്തീരത്ത്. വടക്കന്‍ തുര്‍ക്കിയിലെ ട്രാബ്‌സണ്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. പേഗസസ് എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പെട്ടത്. അങ്കാറയില്‍ നിന്ന് പുറപ്പെട്ട വിമാനം ട്രബ്‌സണ്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നതിനിടെയായിരുന്നു അപകടം. ലാന്‍ഡിങിനിടെ റണ്‍വേയില്‍ നിന്ന്...

ഗൂഡാലോചനയുണ്ടെന്ന വാദം അടിസ്ഥാനരഹിതം, ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരുഹതയില്ലെന്ന് മകന്‍; മരണത്തിന്റെ പേരില്‍ പീഡിപ്പിക്കരുതെന്ന് ബന്ധുക്കള്‍

ന്യൂഡല്‍ഹി: സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദത്തിനിടെ ജഡ്ജി ബി എച്ച് ലോയ ദുരുഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മകന്‍ രംഗത്ത്. പിതാവിന്റെ മരണത്തില്‍ ദുരുഹതയില്ലെന്ന് മകന്‍ അനുജ് ലോയ വെളിപ്പെടുത്തി. ഗൂഡാലോചനയുണ്ടെന്ന വാദം അടിസ്ഥാനരഹിതം. മരണത്തിന്റെ പേരില്‍ പീഡിപ്പിക്കരുതെന്നും...

Most Popular

G-8R01BE49R7