റണ്‍വേയില്‍ നിന്ന് തെന്നിമാറി, 162 യാത്രക്കാരുമായി വിമാനം ലാന്‍ഡ് ചെയ്തത് കടല്‍ത്തീരത്ത്, ഒഴിവായത് വന്‍ദുരന്തം

തുര്‍ക്കിയില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറി മുന്നോട്ട് പാഞ്ഞ യാത്രാവിമാനം ലാന്‍ഡ് ചെയ്തത് കടല്‍ത്തീരത്ത്. വടക്കന്‍ തുര്‍ക്കിയിലെ ട്രാബ്‌സണ്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്.

പേഗസസ് എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പെട്ടത്. അങ്കാറയില്‍ നിന്ന് പുറപ്പെട്ട വിമാനം ട്രബ്‌സണ്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നതിനിടെയായിരുന്നു അപകടം. ലാന്‍ഡിങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി മുന്നോട്ട് പാഞ്ഞ വിമാനം തൊട്ടടുത്തുള്ള കരിങ്കടല്‍ തീരത്തിന് സമീപം ചെങ്കുത്തായ മേഖലയില്‍ നിലയുറപ്പിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല. 162 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular