ഗൂഡാലോചനയുണ്ടെന്ന വാദം അടിസ്ഥാനരഹിതം, ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരുഹതയില്ലെന്ന് മകന്‍; മരണത്തിന്റെ പേരില്‍ പീഡിപ്പിക്കരുതെന്ന് ബന്ധുക്കള്‍

ന്യൂഡല്‍ഹി: സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദത്തിനിടെ ജഡ്ജി ബി എച്ച് ലോയ ദുരുഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മകന്‍ രംഗത്ത്. പിതാവിന്റെ മരണത്തില്‍ ദുരുഹതയില്ലെന്ന് മകന്‍ അനുജ് ലോയ വെളിപ്പെടുത്തി. ഗൂഡാലോചനയുണ്ടെന്ന വാദം അടിസ്ഥാനരഹിതം. മരണത്തിന്റെ പേരില്‍ പീഡിപ്പിക്കരുതെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിനെ ചൊല്ലിയുളള തര്‍ക്കം സുപ്രീംകോടതിയില്‍ പൊട്ടിത്തെറിക്ക് ഇടയാക്കിയ പശ്ചാത്തലത്തിലാണ് പുതിയെ വെളിപ്പെടുത്തല്‍. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തകനായ ബി ആര്‍ ലോണ്‍ നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുളളത്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെ പ്രതിയായ സൊഹ്റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദംകേട്ട ബി.എച്ച് ലോയയുടെ മരണത്തില്‍ ദുരൂഹതയാരോപിക്കുന്ന റിപ്പോര്‍ട്ട് കാരവന്‍ മാസികയാണ് പുറത്തുവിട്ടത്.മരണപ്പെടുന്ന ദിവസം ലോയ താമസിച്ച നാഗ്പൂരിലെ ഗസ്റ്റ് ഹൗസില്‍ സൂക്ഷിച്ച രജിസ്റ്ററില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. കൂടാതെ ജസ്റ്റിസ് ബി.എച്ച്.ലോയയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കളും രംഗത്തുവന്നിരുന്നു.നാഗ്പൂരില്‍ സര്‍ക്കാര്‍ വി.ഐ.പികള്‍ താമസിക്കുന്ന രവി ഭവനിലായിരുന്നു ലോയ താമസിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്. ബുക്കിങ്ങിന് അല്ലാതെ ഉപയോഗിക്കുന്ന രജിസ്റ്ററില്‍ ഗസ്റ്റുകളുടെ പേരും അവര്‍ എത്തുന്ന സമയവും രേഖപ്പെടുത്താറുണ്ട്. 2017 ഡിസംബര്‍ 3 ന് രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ അതില്‍ ലോയുടെ പേരുണ്ടായിരുന്നില്ലെന്നാണ് കാരവന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. 2014 ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെയാണു ബി.എച്ച്. ലോയ മരണപ്പെടുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular