പുതുച്ചേരി രജിസ്‌ട്രേഷന്‍; അമലയുടെ കാര്യം ഇന്നറിയാം, സുരേഷ് ഗോപിയും ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പു കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിയും നടി അമലാ പോളും ഇന്ന് ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരാകും. ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ അമല ഹാജരാകുക. ഇന്നു രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ അമലയെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയിട്ടുള്ളത്. നികുതി ഒഴിവാക്കാന്‍ വാഹനം പുതുച്ചരേിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തുവെന്നതാണ് അമലയ്ക്ക് എതിരെയുള്ള കേസ്.
ഇതാദ്യമായാണ് കേസുമായി ബന്ധപ്പെട്ട് അമല ഹാജരാകുന്നത്. നേരത്തെ പലവട്ടം അമലയോട് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമല ഇതിന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് അമലയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. അമലാ പോള്‍ നടന്മാരായ ഫഹദ് ഫാസില്‍, സുരേഷ് ഗോപി എന്നിവര്‍ വ്യാജവിലാസത്തില്‍ വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular