Category: NEWS

ഭീഷണികള്‍ ഒന്നും വകവെക്കുന്നില്ല,’പത്മാവത്’ ഈ മാസം 25ന് തീയറ്ററുകളിലെത്തും

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ 'പത്മാവത്' ഈ മാസം 25 ന് തീയറ്ററുകളിലെത്തും. ദീപിക പദുക്കോണും റണ്‍വീര്‍ സിങ്ങും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് റിലീസ് നീണ്ടു പോയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിന് ചിത്രം...

മന്ത്രിമോഹത്തിന് വീണ്ടം തിരിച്ചടി കായല്‍ കൈയേറ്റ കേസില്‍ ബെഞ്ച് മാറ്റണമെന്ന തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: കായല്‍ കൈയേറ്റ കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കു തിരിച്ചടി. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. കേസ് സുപ്രീം കോടതിയുടെ പഴയ ബെഞ്ച് തന്നെ പരിഗണിക്കും. ആര്‍.കെ. അഗര്‍വാള്‍, എ.എം.സപ്രേ എന്നിവരുടെ ബെഞ്ചാണ് കേസ്...

എ.കെ.ജി എന്താ പടച്ചോനായിരുന്നോ?, പ്രായപൂര്‍ത്തിയാവാത്ത സുശീലയോട് തോന്നിയ പ്രണയം കേരളം അറിഞ്ഞിട്ടില്ലാത്ത ഒരു രഹസ്യവുമല്ല: ബല്‍റാമിന് പിന്തുണയുമായി കെ.സുരേന്ദ്രന്‍ രംഗത്ത്

തിരുവനന്തപുരം: എ.കെ.ജിക്കെതിരായ വിമര്‍ശനത്തില്‍ വി.ടി ബല്‍റാം എം.എല്‍.എയെ പിന്തുണച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.എ. കെ. ജി വിമര്‍ശനാതീതനാണെന്നും ഇപ്പോഴത്തെ ബല്‍റാമിന്റെ വിമര്‍ശനം മഹാ അപരാധമാണെന്നുമൊക്കെ പറയുന്നതിനോട് ഒട്ടും യോജിപ്പില്ലെന്ന് സുരേന്ദ്രന്‍ പറയുന്നു.എ. കെ. ജി എന്താ പടച്ചോനായിരുന്നോ? പടച്ചോനോടുപോലും വിയോജിക്കാനുള്ള സ്വാതന്ത്ര്യമുള്ള നാടാണിത്....

വി.ടിബല്‍റാമിനെ ഫെയ്സ്ബുക്കില്‍ പിന്തുണച്ചു, സിവിക് ചന്ദ്രന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു

കോഴിക്കോട്: എ.കെ.ജിക്കെതിരായ പരാമര്‍ശത്തില്‍ വി.ടി ബല്‍റാം എം.എല്‍.എയെ പിന്തുണച്ച സിവിക് ചന്ദ്രന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു. ഉച്ചയോടെയാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമായത്. ഉമ്മന്‍ ചാണ്ടി മുതല്‍ എം.കെ ഗാന്ധി വരെയുള്ളവരെ കുറിച്ച് എന്ത് പുലയാട്ടും പറയാം, ഏത് ലൈംഗികാപവാദവും പ്രചരിപ്പിക്കാം. തിരിച്ച് കമാന്നൊരക്ഷരം മിണ്ടിപ്പോകരുത്...

കിങ് ജോങ് ഉന്‍ ജന്മദിനാഘോഷ പരിപാടികള്‍ ഒഴിവാക്കി; ഉത്തര കൊറിയയില്‍ സംഭവിക്കുന്നത്…

സോള്‍: ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് തുടര്‍ച്ചയായി ആണവായുധ പരീക്ഷണങ്ങളുമായി മുന്നോട്ടു നീങ്ങിയ രാജ്യമായ ഉത്തര കൊറിയ ക്ഷീണിച്ച് തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ 34ാം ജന്മദിനത്തിലെ ആഘോഷ പരിപാടികള്‍ ഒഴിവാക്കിയതാണ് രാജ്യത്തിന്റെ ക്ഷീണം ബലപ്പെടുത്തുന്ന തെളിവ്. ഉത്തരകൊറിയയുടെ ഈ വര്‍ഷത്തെ...

മഹാത്മാ ഗാന്ധി വധം: പുനരന്വേഷണം വേണ്ടെന്ന് റിപ്പോര്‍ട്ട്

ന്യുഡല്‍ഹി: രാഷ്ട്രപിതാവ് മാഹാത്മ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് വീണ്ടും അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. മുതിര്‍ന്ന അഭിഭാഷകനായ അമരീന്ദ്ര ശരണ്‍ ആണ് ജസ്റ്റീസ് എസ്.എ ബോബ്‌ദെ അധ്യക്ഷനായ ബെഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ആറ് പതിറ്റാണ്ടിനു ശേഷം വധക്കേസ് പുനരന്വേഷിക്കേണ്ട...

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം യുവാക്കളെ ആകര്‍ഷിച്ചത് മസാജിങ്ങിലൂടെ; 25,000 രൂപ വരെ നിരക്ക്

കൊച്ചി: നഗരമധ്യത്തില്‍ പുല്ലേപ്പടിക്ക് സമീപം ലോഡ്ജ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. രണ്ട് ദിവസം മുന്‍പ് 14പേര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഇന്നലെ രണ്ടുപേര്‍ കൂടി പിടിയിലായത്. മാസങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന പെണ്‍വാണിഭ സംഘം ഇടപാടുകാരെ ആകര്‍ഷിക്കാന്‍ ഉപയോഗിച്ചതു...

ഷാജി പാപ്പാന്‍ മോഡല്‍ ഹോളിവുഡിലും; മുണ്ടിന്റെ ഡിസൈന്‍ ഇന്ത്യയും കടന്ന് പ്രചരിക്കുന്നു

മലയാള സിനിമയിലെ ചില രംഗങ്ങളോ പാട്ടുകളോ ഇന്ത്യമുഴുവന്‍, അല്ലെങ്കില്‍ ലോകം മുഴുവന്‍ ഏറ്റെടുക്കുന്നത് പുതിയ സംഭവമല്ല. ഇൗയടുത്ത് ജിമിക്കി കമ്മല്‍ പാട്ട് ഹിറ്റായത് തന്നെ പ്രധാന ഉദാഹരണം. ഇന്ത്യയിലെന്നല്ല, ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നും ജിമിക്കി കമ്മല്‍ ഡാന്‍സ് പ്രചരിച്ചു. ഇപ്പോഴിതാ ആട് 2 ഇറങ്ങിയതോടെ കേരളത്തിലെങ്ങും...

Most Popular