ഭീഷണികള്‍ ഒന്നും വകവെക്കുന്നില്ല,’പത്മാവത്’ ഈ മാസം 25ന് തീയറ്ററുകളിലെത്തും

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവത്’ ഈ മാസം 25 ന് തീയറ്ററുകളിലെത്തും. ദീപിക പദുക്കോണും റണ്‍വീര്‍ സിങ്ങും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് റിലീസ് നീണ്ടു പോയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു പദ്ധതി.

സെന്‍സര്‍ ബോര്‍ഡ് ഉയര്‍ത്തിയ എതിര്‍പ്പിന് പുറമെ രാഷ്ട്രീയ, സാമുദായിക എതിര്‍പ്പുകളും ഉയര്‍ന്നതോടെയാണ് റിലീസ് തീയതി മാറ്റിയത്. രാജപുത്രരുടെ സംസ്‌കാരത്തെ അപമാനിക്കുന്ന ഇതിവൃത്തമാണ് ചിത്രത്തിന്റേതെന്ന് ഉയര്‍ത്തിക്കാട്ടിയാണ് രജ്പുത് കര്‍ണിസേനയും മറ്റും രംഗത്ത് വന്നത്.

ചിത്രത്തിന്റെ പേര് പത്മാവതിയില്‍ നിന്നും പത്മാവത് ആക്കുകയും ചില രംഗങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍ മാത്രമേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കൂ എന്ന നിലപാട് സെന്‍സര്‍ ബോര്‍ഡ് സ്വീകരിച്ചതോടെ അണിയറപ്രവര്‍ത്തകര്‍ക്ക് റിലീസ് തീയതി പ്രഖ്യാപിക്കാന്‍ കഴിയാതെ വന്നു. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശങ്ങള്‍ സിനിമയുടെ അംഗീകരിച്ചു കൊണ്ടാണ് ചിത്രം ഇപ്പോള്‍ റിലീസ് ചെയ്യുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular