ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം യുവാക്കളെ ആകര്‍ഷിച്ചത് മസാജിങ്ങിലൂടെ; 25,000 രൂപ വരെ നിരക്ക്

കൊച്ചി: നഗരമധ്യത്തില്‍ പുല്ലേപ്പടിക്ക് സമീപം ലോഡ്ജ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. രണ്ട് ദിവസം മുന്‍പ് 14പേര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഇന്നലെ രണ്ടുപേര്‍ കൂടി പിടിയിലായത്. മാസങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന പെണ്‍വാണിഭ സംഘം ഇടപാടുകാരെ ആകര്‍ഷിക്കാന്‍ ഉപയോഗിച്ചതു മസാജ് തന്ത്രമാണെന്ന് പൊലീസ് പറയുന്നു. കൊച്ചി നഗരത്തില്‍ പെണ്‍കുട്ടികളും യുവതികളും മസാജ് ചെയ്യുന്ന കേന്ദ്രങ്ങളുണ്ടെന്നു വൈബ് സൈറ്റുകളില്‍ പരസ്യം നല്‍കും. മസാജ് പരസ്യത്തിനു പിന്നിലെ സാധ്യതകള്‍ മനസിലാക്കി ബന്ധപ്പെടുന്നവരുമായി വിലപേശി ഇടപാടുറപ്പിക്കുകയായിരുന്നു പതിവ്. സംഘത്തിലുള്ള യുവതികളുടെയും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റയും പടങ്ങള്‍ വാട്‌സാപ്പ് ചെയ്തു കൊടുത്ത ശേഷമാണു നിരക്കുറപ്പിക്കുന്നത്. രണ്ടു പകലും രാത്രിയും കഴിച്ചു കൂട്ടാന്‍ 25,000 രൂപ വരെ ഈടാക്കിയിരുന്നതായി പൊലീസ് അറിയിച്ചു. ഭക്ഷണവും ഗര്‍ഭനിരോധന ഗുളികകളും പാക്കേജില്‍പ്പെടും. മദ്യത്തിനു പ്രത്യേകം നിരക്കു നല്‍കണം. 5000 മുതല്‍ 6000 രൂപ വരെയുള്ള നിരക്കുകളിലും യുവതികളെ ലഭ്യമാക്കിയിരുന്നു. ഒരു മണിക്കൂറിനാണ് ഏറ്റവും കുറഞ്ഞ തുക.
കൊച്ചിയില്‍ പെണ്‍വാണിഭ സംഘത്തിനു നേതൃത്വം നല്‍കിയതു ഡല്‍ഹി സ്വദേശിനി ഷെഹ്നാസ് ആണെങ്കിലും പിന്നില്‍ വമ്പന്‍ ടീമുകളുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചു. ഷെഹ്നാസ് ഉള്‍പ്പെട്ട സംഘത്തെ കേരളത്തില്‍ കൊണ്ടുവന്നതു ഡല്‍ഹി കേന്ദ്രീകരിച്ചുള്ള വന്‍കിട ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘമാണ്. ഇവര്‍ക്കു കേരളത്തില്‍ മറ്റിടങ്ങളിലും വാണിഭ സംഘങ്ങളുള്ളതായി സംശയിക്കുന്നു. കൂടുതല്‍ പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പുല്ലേപ്പടിയില ഐശ്വര്യ ലോഡ്ജില്‍ വാണിഭ ഇടപാടിന്റെ ചുമതല ഷെഹ്നാസിനായിരുന്നു. സൈറ്റുകളില്‍ നല്‍കിയ മസാജ് പരസ്യത്തിലെ മൂന്നു മൊബൈല്‍ നമ്പരുകളും ഷെഹ്നാസിന്റേതാണ്. ഇടപാടുകാര്‍ക്കു വാട്‌സാപ്പില്‍ യുവതികളുടെ പടം അയച്ചു കൊടുക്കുന്നതും ഈ നമ്പരുകളിലാണ്. ട്രാന്‍ജെന്‍ഡേഴ്‌സ് സ്വന്തം നിലയിലും ആളുകളെ കാന്‍വാസ് ചെയ്തിരുന്നു. ഇതിനു ഷെഹ്നാസിനു കമ്മിഷന്‍ നല്‍കും. പെണ്‍വാണിഭ സംഘത്തില്‍പ്പെട്ട യുവതികള്‍ക്കും കമ്മിഷന്‍ കഴിച്ചായിരുന്നു പ്രതിഫലം.
ലൊക്കാന്റോ, ജസ്റ്റ്ഡയല്‍ വെബ് സൈറ്റുകളില്‍ മസാജ് പരസ്യം കണ്ടു കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു യുവാക്കള്‍ ഇവിടെ എത്തിയിരുന്നു.
ഹോട്ടലില്‍ താമസിക്കാന്‍ എത്തുന്നവരെ ലോഡ്ജ് നടത്തിപ്പുകാരനായ ജോഷിയും മാനേജര്‍ വിനീഷും ചേര്‍ന്നു ഭീഷണിപ്പെടുത്തിയിരുന്നതായി സെന്‍ട്രല്‍ പൊലീസിന് പരാതി കിട്ടി. പെണ്‍വാണിഭ സംഘം തമ്പടിച്ചിട്ടുണ്ടെന്നറിയാതെ മുറിയെടുക്കാന്‍ എത്തുന്നവരെയാണു ഭീഷണിപ്പെടുത്തുന്നത്. ഇവര്‍ മുറിയെടുത്താല്‍ നടത്തിപ്പുകാരനും മാനേജരും ചേര്‍ന്നു സമീപിക്കും. പണം നല്‍കിയാല്‍ യുവതികളെ ഏര്‍പ്പാടാക്കി നല്‍കാമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തും. മുറികള്‍ കാണിച്ചു കൊടുക്കും. ഇതിനു വഴങ്ങിയില്ലെങ്കില്‍ പുറത്തു പറയരുതെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയാണു പതിവ്. പെണ്‍വാണിഭ സംഘം പിടിയിലായ വിവരമറിഞ്ഞാണു പലരും പരാതിപ്പെടാന്‍ ധൈര്യം കാട്ടിയത്. ഇങ്ങനെ ഭീഷണിക്കിരയായ ഒരു താമസക്കാരന്‍ നല്‍കിയ വിവരത്തിലൂടെയാണ് 14 അംഗ സംഘം പിടിയിലായത്. ആറു മാസം മുമ്പാണ് ജോഷി ലോഡ്ജ് വാടകയ്‌ക്കെടുത്തു നടത്താന്‍ തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.

Similar Articles

Comments

Advertisment

Most Popular

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി, താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് സഹപാഠിയുടെ മൊഴി

കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്‌സോ കേസിലെ പ്രതി. മകളെ ലൈംഗികമായി...

ആര്യന്‍ ഖാന്‍ ന്റെ തിരക്കഥയില്‍ നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസ് വരുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആര്യന്‍ ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി. വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസിലൂടെ. എഴുത്തുകാരനായി ആര്യന്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിനായി ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് ആര്യന്‍ ഒരുക്കുന്നത്. തിരക്കഥയെഴുതുന്ന...

വിവാഹ സംഘമെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥര്‍; 250 ഉദ്യോഗസ്ഥര്‍ ; 120 കാറുകള്‍ ;റെയ്ഡ് പ്ലാന്‍ ഇങ്ങനെ

മുംബൈ: കഴിഞ്ഞ ദിവസം 390 കോടിയുടെ കണക്കില്‍പെടാത്ത സ്വത്ത് മഹാരാഷ്ട്രയിലെ രണ്ട് വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് പിടിച്ചെടുക്കന്‍ അതി വിദഗ്ധമായി തയ്യാറാക്കിയതായിരുന്നു ആദായ നികുതി വകുപ്പിന്റെ പദ്ധതി. 250 ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയിലെ ജല്‍നയിലെത്തിയത് വിവാഹ...