Category: NEWS

30ന് യുഡിഎഫ് ഹര്‍ത്താല്‍

ഇടുക്കി: ഇടുക്കിയില്‍ ഈ മാസം ഏഴിന് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ 30 ലേക്ക് മാറ്റി.നിപ്പാ വൈറസും മറ്റ് പകര്‍ച്ചവ്യാധികളുമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകതിരിക്കാനാണ് ഹര്‍ത്താല്‍ മാറ്റിയത്. ഇക്കാര്യം യുഡിഎഫ് ജില്ലാ കമ്മിറ്റിയാണ് അറിയിച്ചത്. മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന...

കെവിന്‍ കൊലപാതകം: ഗാന്ധിനഗര്‍ എ.എസ്.ഐയ്ക്ക് ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധം,ആരോപണവുമായി കോടിയേരി ബാലകൃഷ്ണന്‍

കോട്ടയം: കെവിന്‍ കൊലപാതക കേസില്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസില്‍ നടപടി നേരിട്ട ഗാന്ധിനഗര്‍ എ.എസ്.ഐയ്ക്ക് ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാന്‍ ഇയാള്‍...

യുവ എം.എല്‍.എ മാരുടെ വീടുകളിലെ പ്രായമായവരോട് ഇങ്ങനെയാണോ ഇവര്‍ പെരുമാറുന്നത്?….മറുപടിയുമായി പി.ജെ കുര്യന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ രാജ്യസഭാ സീറ്റ് വിവാദത്തില്‍ പ്രതികരണവുമായി രാജ്യസഭാ ഉപാധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ജെ കുര്യന്‍. പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ചോദിച്ചിട്ടില്ലെന്നും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.'രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും എനിക്ക് പൂര്‍ണ...

കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത് തിയേറ്റര്‍ ഉടമ,പക്ഷേ അറസ്റ്റ്: കെട്ടിച്ചമച്ച കുറ്റാരോപണമെന്ന് വനിതാ കമ്മിഷന്‍

മലപ്പുറം: എടപ്പാളിലെ തിയേറ്റര്‍ പീഡനക്കേസില്‍ അറസ്റ്റിലായ തിയേറ്റര്‍ ഉടമ സതീഷിന് ജാമ്യം. സ്റ്റേഷന്‍ ജാമ്യത്തിലാണ് സതീഷിനെ വിട്ടയച്ചത്. പീഡനവിവരം കൃത്യസമയത്ത് അറിയിച്ചില്ലെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നുമാണ് തിയേറ്റര്‍ ഉടമയ്‌ക്കെതിരെ പൊലീസ് ചുമത്തിയ കുറ്റം. സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയശേഷമാണ് സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം,...

നിപ്പാ വൈറസില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം, ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കും:പിണറായി

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയ്ക്ക് എതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. നിപ്പ...

കാവേരി പ്രശ്നത്തില്‍ കമല്‍ ഹാസന്‍ കുമാരസ്വാമിയെ കണ്ടു, ചര്‍ച്ചയില്‍ സന്തോഷം പ്രകടിപ്പിച്ച് ഇരു നേതാക്കളും

ബംഗളൂരു: മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി. കാവേരി വിഷയം ചര്‍ച്ച ചെയ്യാനാണ് കമല്‍ ഹാസന്‍ കര്‍ണാടകയിലെത്തിയത്. എന്തു പ്രശ്നമുണ്ടെങ്കിലും ഇരുസംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി പരിഹരിക്കണമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍...

മൂന്ന് മെഡിക്കല്‍ കോളജുകളില്‍ പ്രവേശന വിലക്ക്

ന്യൂഡല്‍ഹി: മൂന്ന് പുതിയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനത്തിന് അനുമതിയില്ല. പാലക്കാട് ഐഎംഎസ്, ഇടുക്കി മെഡിക്കല്‍ കോളജ്, അടൂര്‍ ശ്രീ അയ്യപ്പ കോളജുകളിലെ പ്രവേശനമാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) തടഞ്ഞത്. മറ്റ് ഒന്‍പതു മെഡിക്കല്‍ കോളജുകളിലെ ഇത്തവണത്തെ പ്രവേശനവും മെഡിക്കല്‍ കൗണ്‍സില്‍ തടഞ്ഞിട്ടുണ്ട്....

ബസും വാനും കൂട്ടിയിടിച്ച് സ്ത്രീകളുള്‍പ്പെടെ നാലുപേര്‍ മരിച്ചു

മലപ്പുറം: മലപ്പുറത്ത് ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു സ്ത്രീകളുള്‍പ്പെടെ നാലുപേര്‍ മരിച്ചു. മമ്പാട് പൊങ്ങല്ലൂര്‍ പാലത്തിനു സമീപമാണ് അപകടം ഉണ്ടായത്. സാരമായി പരുക്കേറ്റ മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഒരാളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും ഏതാനും പേരെ മഞ്ചേരി...

Most Popular